Monday, August 11, 2008

കാമുകി

എന്റെ
പേടികള്‍കൊണ്ട്
ഊതിവീര്‍പ്പിച്ച
ഒരു ബലൂണ്‍മാത്രമാണ്‌
നീ യെന്നറിയാഞ്ഞിട്ടല്ല

പക്ഷെ

നീ പൊട്ടുമ്പോള്‍
ചിതറുന്നത്
ഞാനാണല്ലോ

9 comments:

Areekkodan | അരീക്കോടന്‍ said...

Good thoughts....

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

നരിക്കുന്നൻ said...

നന്നായിരിക്കുന്നു. വീണ്ടും കാണാം.

കണ്ണൂസ്‌ said...

*ഈയിടെയായി കണ്ണടക്കാതെ* ക്കു ശേഷം വന്നതെല്ലാം ഒരച്ചില്‍ വാര്‍ത്ത പോലിരിക്കുന്നു.

Latheesh Mohan said...

പേടികള്‍ നിറച്ച പേടകത്തിലാവണം
നാഗരികതയുടെ വേരുകള്‍

ചുമ്മാ പൊട്ടിപ്പോകട്ടെന്ന്

കടത്തുകാരന്‍/kadathukaaran said...

Good

പാമരന്‍ said...

വീര്‍ത്തു പൊട്ടുന്നതിനു മുന്നേ കുത്തിപ്പൊട്ടിച്ചു കളയൂ. wonderful!

prathap joseph said...

കണ്ണൂസ് വിഷയം വിഷയമാണെന്നു പറഞ്ഞോളൂ.അച്ച് ഒന്നാണോ? ഞാനങ്ങനെ കരുതുന്നില്ല.ലതീഷ് ഇത് പൊട്ടുന്നില്ല.വഴുതിപ്പോകുകയാണ്.പാമരന്‍ അതൊരു പാതകമാകും .areekkotan,sv,narikkunni,kadathukaaran-santhosham.

ഒരു സ്നേഹിതന്‍ said...

നീ പൊട്ടുമ്പോള്‍
ചിതറുന്നത്
ഞാനാണല്ലോ ..

“കാമുകി” കൊള്ളാം..