Monday, August 4, 2008

പടപേടിച്ച്...

തലയ്ക്കുപിടിച്ച

പ്രേമവുമായി

പാതിരയ്ക്ക്

പുരയിലേക്കുപോയവന്റെ

കാലില്‍ കടിച്ച

പാമ്പിനെക്കുറിച്ച്

എന്തുപറയാന്‍!

വിഷം

കാലില്‍നിന്ന് തലയിലേക്കുകേറിയിട്ടുണ്ടാകുമോ

തലയില്‍നിന്ന് കാലിലേക്കിറങ്ങിയിട്ടുണ്ടാകുമോ?

കടികൊണ്ടവനിപ്പോഴും ജീവിച്ചിരിക്കുന്നു

കടിച്ച പാമ്പ് ചത്തിട്ടുണ്ടാകുമോ?

3 comments:

നരിക്കുന്നൻ said...

തീര്‍ച്ചയായും പാമ്പ് ചത്തിട്ടുണ്ടാകും... പ്രേമമല്ലേ കടിച്ചത്.

ശ്രീ said...

:)

തണല്‍ said...

ഈ പാതിരായ്ക്ക് തലയ്ക്കുപിടിച്ചത് പ്രേമമോ അതോ നമ്മുടെ മറ്റവനോ..അവനാണെങ്കില്‍ സൂക്ഷം പാമ്പിന്റെ അടിയന്തരം കഴിഞ്ഞിട്ടുണ്ടാവണം..
:)