Saturday, September 27, 2008

നയന്‍താര നിത്യവും നനയുകയാണ്

മഴപെയ്യുമ്പോഴല്ലാതെ
ഒരു പെണ്‍കുട്ടി
കയറിവരികയും
ഇടിവെട്ടുമ്പോഴല്ലാതെ
അവള്‍
ഇറങ്ങിപ്പോകുകയും
ചെയ്തിരുന്നെങ്കില്‍

ഒരു പെണ്‍കുട്ടി
ജീവിതത്തിലേക്ക്
വരുകയും
പോവുകയും
ചെയ്യുന്നത്
തീര്‍ത്തും
നിസ്സാരമായതുകൊണ്ടല്ല
മഴപെയ്യുന്നതും
ഇടിവെട്ടുന്നതും
അത്രയും
സാധാരണമായതുകൊണ്ടാണ്‌

എന്നും നനഞ്ഞാലും കുളിരില്ല സാര്‍

13 comments:

വികടശിരോമണി said...

പരിപാടി കുഴപ്പമില്ലല്ലോ...നല്ല കവിത ഈ ശീർഷകമാണ്.അഭിനന്ദനങ്ങൾ...

വികടശിരോമണി said...

പരിപാടി കുഴപ്പമില്ലല്ലോ...നല്ല കവിത ഈ ശീർഷകമാണ്.അഭിനന്ദനങ്ങൾ...

chithrakaran ചിത്രകാരന്‍ said...

നയന്‍ താരമാര്‍ നനയാനായി ജനിച്ചവര്‍ !

simy nazareth said...

ശീര്‍ഷകം കണ്ട് വന്നതാ, അപ്പൊഴിതാ നല്ലൊരു കവിത! അഭിനന്ദനങ്ങള്‍.

അനിലൻ said...

നല്ല കവിത!

aneeshans said...

അങ്ങനെ എത്ര സാധാരണങ്ങള്‍. വെയില്‍ വരുമ്പോള്‍ മറക്കും

വരവൂരാൻ said...

ഒറ്റ ഇരുപ്പിനു എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌
വീണ്ടും വരാം

Nachiketh said...

Fine.....Parayathe vayya

sreeraj said...

njan nalloru comedy kavitha pratheeshichu vannatha pakshe nalloru kavitha kettu madangendi vannu nalloru heading nashta pedithi suhruthee

Dinkan-ഡിങ്കന്‍ said...

ഒരു “വനി” വിശ്വനാഥ്
ഇപ്പോഴൊരു “നനയുന്ന” താര
മഴക്കാല തകരജന്മങ്ങൾ :)

ബിനീഷ്‌തവനൂര്‍ said...

ഇപ്പോള്‍ അങ്ങനെയാണ്‍. പ്രശ്ചാതലങ്ങള്‍ മാറുന്നില്ല.

sanchari said...

ഞാന്‍ കണ്ടുമുട്ടുന്ന സ്ഥിരം "ലിഖിതാവിന്റെ നിയമസംഹിതകള്‍"ക്കപ്പുറത്തു നില്‍ക്കുന്നതും, ഒറ്റയ്ക്കു നനഞ്ഞ്‌ കൊഴിയാത്തതുമായ ഒരു ശബ്ദം .......നന്നായിരിക്കുന്നു സഖാവേ..!

prathap joseph said...

നന്ദി,വന്നവര്‍ക്കും പോയവര്‍ക്കും