Showing posts with label മതം. Show all posts
Showing posts with label മതം. Show all posts

Tuesday, January 20, 2009

ഭോഗം

മരിച്ചവനെ ഉയിര്‍പ്പിക്കും
രണ്ടപ്പം
രണ്ടായിരമായി തോന്നും
ക[ഉ]ടലിനുമീതെ നടക്കും , പറക്കും
വെള്ളം പാലാകും

Thursday, July 10, 2008

സാമൂഹ്യപാഠം

പള്ളിയുടെ മുന്‍പില്‍,
വണ്ടിയിലിരുന്ന കൈയ്യെടുത്ത്
കുരിശുവരച്ച
ബൈക്ക് യാത്രക്കാരനെ
എതിരെവന്ന ലോറി
ഇടിച്ചുവീഴ്ത്തി

പാഠങ്ങളില്‍നിന്ന്
പഠിക്കാതിരുന്നതിനാല്‍
ശ്രദ്ധപതിയേണ്ടത്
പള്ളിയിലല്ല
പരിസരത്താണ്‌ എന്ന്
ദൈവം
ഒരടികൊടുത്ത്
പഠിപ്പിച്ചതാകുമോ ?

Thursday, May 8, 2008

വിശ്വാസം

വിശ്വാസം
മനുഷ്യനിലായാലും
ദൈവത്തിലായാലും
എല്ലാവര്‍ക്കും
നല്ലതാണ്‌
വിഡ്ഡികള്‍ക്ക്
സ്വയം ആശ്വസിക്കുന്നതിനും
വിവേകികള്‍ക്ക്
വിവരദോഷികളെ
സമാശ്വസിപ്പിക്കുന്നതിനും

Saturday, April 12, 2008

ദൈവത്തിന്റെ കളി

പുലര്‍ച്ചക്ക്
കിളികളുടേയും
അമ്പലത്തില്‍നിന്നുള്ള ദൈവത്തിന്റെയും
പാട്ടുകേട്ട്
ഞാനുണര്‍ന്നു.
കറന്‍റ്പോയപ്പോള്‍
ദൈവത്തിന്റെ പാട്ട് നിലക്കുകയും
കിളികളുടെ പാട്ട്
തുടരുകയും ചെയ്തു.
ഇതറിയാവുന്നതുകൊണ്ടാണു
എന്റെ പാട്ടിനു
ഞാന്‍ പൊയ്ക്കൊണ്ടിരിക്കുന്നത്