Thursday, August 7, 2008

ഒരു വാക്ക്

പ്രിയപ്പെട്ട ഒരാളോട്

പ്രിയമുള്ള നിമിഷങ്ങളില്‍

ആരും ഒരിക്കലും

പറഞ്ഞിട്ടില്ലാത്ത

ഒരു വാക്ക്

നിന്നോടുപറയണമെന്ന്

ഈദിവസങ്ങളില്‍

ചിലപ്പോഴെങ്കിലും

ഞാന്‍ ആഗ്രഹിക്കാറുണ്ട്.

മുന്‍വിധികളാല്‍ മലിനമാകാത്ത

ആദര്‍ശങ്ങളാലോ വികാരങ്ങളാലോ വഴിതെറ്റാത്ത

അര്‍ഥങ്ങളിലേക്കോ അനര്‍ഥങ്ങളിലേക്കോ നയിക്കാത്ത

വ്യവസ്ഥയോ അവ്യവസ്ഥയോ ഉണ്ടാക്കാത്ത

ഒരു പുഴപോലെ

എനിക്കും നിനക്കുമിടയില്‍

നിശ്ശബ്ധമായി ഒഴുകിക്കൊണ്ടിരിക്കുന്ന

ഒരു പാലം പോലെ

എന്നിലേക്കും നിന്നിലേക്കും

വരാനും പോകാനും കഴിയുന്ന

ഒരു വാക്ക്.

പച്ചിലകള്‍ക്കുനടുവില്‍

ഒരുപൂമാത്രം ചൂടി നില്ക്കുന്ന

കുന്നിന്ചെരുവിലെ

ഏകാകിയായ

ഒറ്റമരംപോലെ

ആഒരു വാക്കുകൊണ്ട്

എനിക്ക്

നിന്റെ മുമ്പില്‍ വെളിപ്പെടണം.

എന്റെ പ്രേമം പറയുന്നതിനോ

നിന്റെ പ്രേമം നേടുന്നതിനോ അല്ല

അത്രയും ആഴത്തിലുള്ളൊരു അനുഭവത്തിനും

വിനിമയം സാധ്യമാണെന്ന്

തെളിയിക്കുന്നതിനുവേണ്ടിമാത്രം

9 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാക്കിന്റീ സ്വാധീനം....

നല്ല കവിത

Pramod.KM said...

ഇഷ്ടമായി:)

Inji Pennu said...

ശരീരം എഴുതിക്കുന്നത്...

നജൂസ്‌ said...

ഇന്നലെയാണ് കവിതകളൊക്കെ വായിച്ചത്...
എനിക്കൊരുപാടിഷ്ടായി.....

വരാം

prathap joseph said...

priya,pramod,injipennu,najoos-santhosham

Radhika Nallayam said...

എന്നിട്ട് നീ പറഞോടേ?

Latheesh Mohan said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ഒറ്റ വാക്കെ കാണുന്നുള്ളൂ,

“മൌനം”

prathap joseph said...

രാധികേ, അതു പറഞ്ഞിരുന്നെങ്കില്‍ കവിത വേണ്ടിവരുമായിരുന്നില്ല.അനില്‍ നന്ദി.