Tuesday, August 19, 2008

പകലുകളുടെ രാത്രികള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍

വെളിച്ചം
നിഴലായിമാത്രം
വീണിട്ടുള്ള
വഴികളിലൂടെ
നിന്നെ ഓര്‍മിച്ച്
നടക്കുമ്പോള്‍

ഒരു കാറ്റ്
എതിരെ വന്ന്
എന്നെ പൊതിഞ്ഞ്
ഒന്നുതണുപ്പിച്ച്
കടന്നുപോകുമ്പോള്‍

വഴിയരികിലെ
ഒറ്റമരം
തനിച്ചാണെന്നുകരുതി
തലകുലുക്കി
വെറുതെ
കുശലം പറയാനൊരുങ്ങുമ്പോള്‍

ഒരു പട്ടി
വന്ന്‌
നിന്ന്
കുരച്ച്
മണത്ത്
സംശയം മാറാതെ
പോകാനൊരുങ്ങുമ്പോള്‍

ചീവീടുകളുടെ
നീട്ടിനീട്ടിയുള്ള
നിലയ്ക്കാത്ത
നിലവിളിക്ക്
ഒരുനിമിഷം നിന്ന്
ചെവികൊടുക്കുമ്പോള്‍

ഒരു പോലീസുവണ്ടി
ചവിട്ടിനിര്‍ത്തി
ആരാ
എന്താ
ഈനേരത്ത് തനിച്ച്
എങ്ങോട്ടാ
എന്നൊക്കെ
ചോദ്യം ചെയ്ത്
കണ്ണുരുട്ടി
വിറപ്പിച്ച്
ഇരപ്പിച്ച്
പോകുമ്പോള്‍

നിന്റെ
കളി
ചിരി
വിഷാദം
ചിലനേരങ്ങളിലെ
കരച്ചില്‍
മുഷിച്ചില്‍
ദേഷ്യം
ഇങ്ങനെ
ഒന്നൊന്നായി
എന്റെ
ശരീരത്തിലൂടെ
കടന്നുപോകുമ്പോള്‍

നീ അടുത്തില്ലാത്ത
പകലുകളുടെ രാത്രികളില്‍
നിന്നെ ഓര്‍മിച്ച് നടക്കുമ്പോള്‍ .....

5 comments:

Sarija NS said...

പട്ടിയും പോലീസും കവിതയ്ക്ക് അധികപ്പറ്റായി തോന്നി. പക്ഷെ അവ വന്നപ്പോള്‍ കവിത യാഥാര്‍ത്യത്തിലേയ്ക്കുള്ള നടത്തമായി. നന്നായിരിക്കുന്നു

siva // ശിവ said...

എനിക്ക് പറയനുള്ളവ....

താങ്കള്‍ അതിനെ എത്ര സുന്ദരമായി വരികള്‍ ആക്കിയിരിക്കുന്നു....

ഇതുപോലെ ഞാനും നടക്കുമായിരുന്നു പലപ്പോഴും...

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Latheesh Mohan said...

നീ അടുത്തില്ലാത്ത രാത്രികളുടെ പകലുകളില്‍
എന്നോ
നീ അടുത്തുണ്ടായിട്ടും പകലുകളായി പോയ രാത്രികളില്‍

എന്നോ ആയേനേ ഞാന്‍ എഴുതിയിരുന്നുവെങ്കില്‍. ബാക്കിയെല്ലാം കൃത്യം.

നന്നായി

prathap joseph said...

sarija,siva,sv,latheesh-nandhi