Tuesday, May 29, 2012

ആര്‍ത്തിക്കാരന്‍


തിന്നു തിന്നു തിന്ന്
താനിരുന്ന ഇലയും തിന്ന്
തണ്ടിലേക്കുകടക്കുമ്പോള്‍
താഴ്ന്നിറങ്ങി
ഒരു തുന്നാരന്‍ കിളി


അപ്പൊഴേക്കും

ചീര്‍ത്തു ചീര്‍ത്തു ചീര്‍ത്ത്
ചീങ്കണ്ണിയോളം ചീര്‍ത്ത്
ഇപ്പോള്‍ പുറപ്പെടും മട്ടില്‍
ഒരൊറ്റക്കണ്ണന്‍ മെമു വണ്ടിയായി
മാറിക്കഴിഞ്ഞിരുന്നു
ആ ശലഭപ്പുഴു

ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാവുമായിരുന്നല്ലോ
ഒരു ചെടിയും
ചിറകനക്കവും

7 comments:

Unknown said...

വളരെ അല്ല കവിത

ഫസല്‍ ബിനാലി.. said...

well

മെഹദ്‌ മഖ്‌ബൂല്‍ said...

ഇപ്പോഴാണ് ഈ ബ്ലോഗ് കാണുന്നത്..
സുന്ദരമായ എഴുത്ത്...അതി സുന്ദരം....

മുഖ്യധാരയില്‍ കാണുന്ന കവിതകളെ വെല്ലുന്ന രചനാ വൈഭവം.. അഭിനന്ദനങ്ങള്‍..

Arif Zain said...

ഇരിപ്പിടത്തിന് നന്ദി. അല്ലെങ്കില്‍ ഇത് നഷ്ടപ്പെട്ടു പോകുമായിരുന്നു.

ഇലഞ്ഞിപൂക്കള്‍ said...

ആദ്യമാണിവിടെ, നല്ലകവിതകള്‍ക്ക് അഭിനന്ദനങ്ങള്‍.

ഭാനു കളരിക്കല്‍ said...

കവിതകള്‍ മിക്കതും വായിച്ചു. ഇഷ്ടപ്പെട്ടു എന്നു അറിയിക്കട്ടെ. നന്ദി. വീണ്ടും വരാം.

Satheesan OP said...

ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാവുമായിരുന്നല്ലോ
ഒരു ചെടിയും
ചിറകനക്കവും
വളരെ ഇഷ്ടായി