Friday, August 1, 2008

വചനം മാംസമായി...

പണി തീരാത്ത
കവിതയുമായി
ഉറങ്ങാന്‍
കിടക്കരുത്

അടഞ്ഞ കണ്ണുകള്‍ക്കുകീഴെ
പുകഞ്ഞുകൊണ്ടേയിരിക്കും
പകലിന്റെ
പലതരം
പുകിലുകള്‍

ഉറക്കത്തിലും
ഉണര്‍ന്നുകൊണ്ടേയിരിക്കും
വാക്കുകളും
വരികളും

പെണ്‍വാണിഭത്തിലെ
പ്രതികളെ
പിടികൂടാന്‍
വൈകീട്ട്
മുതലക്കുളത്തുകൂടിയ
സാംസ്കാരിക
സംഗമത്തില്‍നിന്ന്
വാണിഭം ചെയ്യപ്പെട്ട
പെണ്‍കുട്ടിമാത്രം
കയറിവന്നെന്നിരിക്കും
അവള്‍ക്ക്
ഒരിക്കല്‍കൂടി
പിഴച്ചെന്നുമിരിക്കും

ഉറക്കം
ഒരു വല്ലാത്ത
സംഗതിയാണ്‌
അതിന്‌ നെരോ
നെറിവോ
ഇല്ല
സദാചാരം തീരെയില്ല
സെന്‍സര്‍ബോര്‍ഡോ
സൈന്‍ബോര്‍ഡോ
ഇല്ല
അജിതയോ
അന്വേഷിയോ
ഇല്ല
അകത്തുള്ളതെല്ലാം
അതെടുത്തു
പുറത്തിടും
കുഴിച്ചിട്ടതെല്ലാം
കിളിര്‍ത്തുപൊന്തും
കാടടച്ച വെടിയെല്ലാം
കുഴലിലേക്ക്
കിതച്ചെത്തും

രാവിലെ
ഉറക്കമെണീക്കുമ്പോള്‍
ഉടുമുണ്ടിനകത്ത്
കുഴഞ്ഞരൂപത്തില്‍
കിടക്കുന്നുണ്ടാകും
കവിതയുടെ
കോടി ബീജങ്ങള്‍

4 comments:

ഫസല്‍ ബിനാലി.. said...

രണ്ട് രീതിയില്‍ ഞാനിത് വായിച്ചു, എന്‍റെ കഴിവ് കേട്..
എത്രയോ ഭാവങ്ങളീ വരികള്‍ക്കുള്ളത് ഞാനറിയാതെ പോയിരിക്കാം

കണ്ണൂരാന്‍ - KANNURAN said...

thr^pthi - തൃപ്തി :)

prathap joseph said...

കണ്ണൂരാന്‍ thrupthi വന്നില്ല.ഞാനതെടുത്തുമാറ്റി.ജാഗ്രതയ്ക്കു നന്ദി.ഫസല്‍ എനിക്കു മനസ്സിലായില്ല

siva // ശിവ said...

നല്ല ചിന്തകള്‍ വരികളാകുമ്പോള്‍ വായിക്കാന്‍ എത്ര രസകരം...