നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍
ഞാനെന്റെ ഗ്രാമത്തിലെ
വീടുതിരയുന്നു
വീടിനോടുചേര്‍ന്ന
റബര്‍തോട്ടം തിരയുന്നു
തേക്കിലയുമായിവന്ന്
കൂക്കിവിളിക്കുന്ന
മീന്‍കാരന്‍
മൊയ്തീനെത്തിരയുന്നു
പട്ടിയുടെ വരിയെടുക്കാന്‍
പാത്തുപതുങ്ങിയെത്തുന്ന
മത്തായിച്ചേട്ടനെത്തിരയുന്നു
നായിക്കമ്പറമ്പില്‍കാരുടെ
ചായക്കടതിരയുന്നു
ഇരുതുടകളിലും കൈവെച്ച്
ഇടക്കുള്ളവനെ ഉണര്‍ത്തുന്ന
ഇട്ടൂപ്പുചേട്ടന്റെ
ബാര്‍ബര്‍ഷോപ്പ് തിരയുന്നു
പത്തുമണി പെണ്കുട്ടിയേയും കൊണ്ട്
പറന്നുപോകുന്ന
ഫാത്തിമ ബസ്സുതിരയുന്നു
മലാന്‍ വന്നടിഞ്ഞ
കടവുതിരയുന്നു
മലാന്‍കടവ് ആര്‍ട്സ് ആന്‍റ്
സ്പോര്‍ട്സ് ക്ലബ് തിരയുന്നു
മുച്ചീട്ടുകളിക്കാരുടെ
മെഴുകുതിരി വെളിച്ചത്തില്‍
മെഴുവേലിബാബുജിയുടെ
മഞ്ഞപ്പുസ്തകം തിരയുന്നു
കുട്ടിക്കുപ്പായമിട്ട്
കുളിച്ചുകേറുന്ന
കുഞ്ഞമ്മായിയെ തിരയുന്നു
ഈറ്റക്കാടുകള്‍ക്കിടയില്‍ വീണ
വാണത്തിന്റെ
വിത്തുതിരയുന്നു
നഗരത്തിലെ ഓഫീസില്‍
ചില്ലുടുപ്പിട്ട
ചതുരമുറിയിലിരുന്ന്
നട്ടപ്പാതിരയ്ക്ക്
ഇലകളുടെ ഭുപടത്തില്‍ ഞാനെന്നെത്തിരയുന്നു
ആഴങ്ങളിലേക്കോ
ആരോഹണങ്ങളിലേക്കൊപോകാതെ
അലഞ്ഞുതിരിയുന്ന
ഈ പച്ചഞരമ്പുകള്‍
എന്റെതന്നെ വേരുകളാണ്
എന്നൊക്കെ പറഞ്ഞവസാനിപ്പിക്കും മുമ്പൊരുചോദ്യം
നട്ടപ്പാതിരയ്ക്ക്
പോണ്‍ സൈറ്റില്‍
പെണ്ണുടലുകള്‍
പരതുന്നവന്റെ
പെടാപ്പാട് നിനക്കറിയുമോ വായനക്കാരീ[രാ]
Saturday, October 24, 2009
Tuesday, October 20, 2009
ഏകാന്ധത
ഏകാന്തത ഏകാന്തത എന്ന്
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും
കേട്ടുകേട്ടു ചടച്ച്
ഇറങ്ങിനടന്നൂ ഏകാന്തത
ഏകാന്തത എന്ന വാക്കിന്റെ
വീട്ടില്‍നിന്നും
Wednesday, October 14, 2009
ഫ്രെയ്മില്‍ ഒരില
സ്ഖലനത്തിനു തൊട്ടുമുന്‍പുള്ള നിമിഷത്തിന്റെ
അനിശ്ചിതത്വം പോലെ
ഫ്രെയ്മില്‍ ,
അകത്തേക്കും
പുറത്തേക്കും
ഇളകിയാടിക്കൊണ്ടിരുന്നു
വെളിച്ചത്തിന്റെ പലനിലകള്‍
നിറങ്ങളെ
സവിശേഷമായി സന്നിവേശിപ്പിച്ച
ഒരില
കൈകള്‍ കുഴഞ്ഞുതുടങ്ങി
ശ്വസം നിലച്ചുതുടങ്ങി
ശരീരം കിതച്ചുതുടങ്ങി
അവസാനമായി ഉയര്‍ന്നുതാഴേണ്ട വിരലുകള്‍
വിറച്ചുതുടങ്ങി
പിന്‍വാങ്ങിയാലോ എന്നതോന്നല്‍
പിന്നില്‍നിന്ന് പിടിച്ചുവലിച്ചുതുടങ്ങി
അനങ്ങരുതേ
അനങ്ങരുതേ
അനങ്ങരുതേ
ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍
അനിശ്ചിതത്വം പോലെ
ഫ്രെയ്മില്‍ ,
അകത്തേക്കും
പുറത്തേക്കും
ഇളകിയാടിക്കൊണ്ടിരുന്നു
വെളിച്ചത്തിന്റെ പലനിലകള്‍
നിറങ്ങളെ
സവിശേഷമായി സന്നിവേശിപ്പിച്ച
ഒരില
കൈകള്‍ കുഴഞ്ഞുതുടങ്ങി
ശ്വസം നിലച്ചുതുടങ്ങി
ശരീരം കിതച്ചുതുടങ്ങി
അവസാനമായി ഉയര്‍ന്നുതാഴേണ്ട വിരലുകള്‍
വിറച്ചുതുടങ്ങി
പിന്‍വാങ്ങിയാലോ എന്നതോന്നല്‍
പിന്നില്‍നിന്ന് പിടിച്ചുവലിച്ചുതുടങ്ങി
അനങ്ങരുതേ
അനങ്ങരുതേ
അനങ്ങരുതേ
ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍
Wednesday, September 30, 2009
മണ്ണാങ്കട്ടയും കരിയിലയും
മണ്ണാങ്കട്ടയും കരിയിലയും
കാശിക്കുപോയി
കാശിയിലേക്കുമാത്രമല്ല
ഹരിദ്വാറിലേക്കും ഗയയിലേക്കും
അയോധ്യയിലേക്കും നൈമിഷാരണ്യത്തിലേക്കും പോയി
വിവേകാനന്ദ ട്രാവല്‍സിന്റെ
ടൂര്‍പാക്കേജിലാണു പോയത്
ഗംഗയില്‍ മുങ്ങിനിവര്‍ന്നു
കൈലാസനാഥനെ തൊഴുതുനിവര്‍ന്നു
ഉറക്കച്ചടവില്‍ മൂരിനിവര്‍ന്നു
കാറ്റുവീശാതിരുന്നില്ല
മഴ പെയ്യാതെയുമിരുന്നില്ല
സ്വറ്ററിട്ടിട്ടുണ്ടായിരുന്നു
ഷട്ടറുതാഴ്ത്തിയിരുന്നു
ഒരു ചുക്കും സംഭവിച്ചില്ല
Friday, September 25, 2009
ജീവിതമേ
ഗൃഹാതുരമായൊന്ന്
പല്ലുതേക്കാമെന്നുകരുതി
നീണ്ടതാണ്
വെളിച്ചത്തിനെതിരേ നില്‍ക്കുന്ന
മാവിലക്കുനേരെ
ഒരു കൈ
പച്ചയുടെ വരമ്പിലെ
വേരുകളുടെ വെപ്രാളംകണ്ട്
ഓ ജീവിതമേ എന്ന്
ആര്‍ത്തലച്ച്
ഉള്‍വലിഞ്ഞു അത്
Tuesday, September 22, 2009
ഇലകളുടെ ബൈബിള്‍
കൈയ്യാലപ്പുറത്തുവീണ ഒരില
ഏതുപറമ്പിലെ വളമാകണമെന്ന്
ഒരുനിമിഷം ശങ്കിച്ച്
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന
ഇലകളുടെ ബൈബിളിലെ ഒന്നാം പ്രമാണം
ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്
താഴേക്കുതുഴഞ്ഞു
ഏതുപറമ്പിലെ വളമാകണമെന്ന്
ഒരുനിമിഷം ശങ്കിച്ച്
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന
ഇലകളുടെ ബൈബിളിലെ ഒന്നാം പ്രമാണം
ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്
താഴേക്കുതുഴഞ്ഞു
Wednesday, September 16, 2009
പ്രതി സന്ധി
വെളുക്കുവോളം
വെള്ളംകോരി
വിലോഭിപ്പിച്ചതെന്തിനായിരുന്നൂ
വിലാസിനീ ...
നിന്നെ സന്ധിക്കുന്നതിനായിമാത്രം
വാങ്ങിവെച്ച
വി.ഐ.പി. ഫ്രെഞ്ചി
വെറുതെയായല്ലോ
Subscribe to:
Posts (Atom)