Saturday, August 23, 2008

വിന്യാസം

ഒരിക്കല്‍

എല്ലാവരേയുംപോലെ

നിന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ
കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



മറ്റൊരിക്കല്‍

എല്ലാവര്‍ക്കും

സംഭവിക്കുന്നതുപോലെ

എന്നെ

കാണുന്നതിനുവേണ്ടിമാത്രം

ഞാന്‍

നിന്റെ

കണ്ണുകളിലേക്കു

നോക്കിക്കൊണ്ടിരുന്നു



എത്ര കണ്ണാടികള്‍

ചേര്‍ത്തുവെച്ചാലും

എത്ര ചേര്‍ന്ന്

നാം നിന്നാലും

എന്നെയും നിന്നെയും

ഇതേ താളത്തില്‍

ഇതേ അളവില്‍

മറ്റെവിടെയും

കാണാനാവില്ലെന്നതുകൊണ്ട്

ഞാന്‍

വീണ്ടും

വീണ്ടും

നിന്റെ കണ്ണുകളിലേക്കുതന്നെ

നോക്കിക്കൊണ്ടേയിരിക്കുന്നു

നോ

ക്കി

ക്കൊ

ണ്ടേ

യി

രി

ക്കു

ന്നു

4 comments:

ജോബി നടുവില്‍ | JOBY NADUVILepurackal said...

കൊള്ളാല്ലോ മാഷേ..

PIN said...

കണ്ണുകൾ ചിമ്മാതെ ആ നോട്ടം തുടരട്ടെ എന്ന് ആശംസിക്കുന്നു..

Mahi said...

വായിച്ചു കൊണ്ടേയിരിക്കുന്നു

prathap joseph said...

naduvilaan,pin,mahi nandhi