Saturday, May 3, 2008

പല്ലുകള്‍

പുലര്ച്ചക്കെണീറ്റ്
പല്ലുതേക്കാന്‍ പരതുമ്പോഴാണ്‌
കഴുത്തിനുമീതെ
തലയില്ലന്ന് മനസ്സിലായത്

വിഷമിക്കേണ്ടിവന്നില്ല
ഉടലിനുമേലെയുള്ള
വലിയ ദ്വാരത്തിന്‍മേല്‍
നിരതെറ്റാതെ നിന്നിരുന്നു പല്ലുകള്‍

8 comments:

ഫസല്‍ ബിനാലി.. said...

താങ്കളുടെ ഈ ബ്ലോഗിലെ എല്ലാ കവിതയും വായിച്ചു. എല്ലാം ഒന്നിനൊന്ന് ഇഷ്ടപ്പെട്ടു. ചെറിയ വരികളില്‍ ആഴമുള്ള ആശയങ്ങള്‍, ബിംബങ്ങള്‍; ശ്രദ്ധിക്കാതെ പോകുന്ന എന്നാല്‍ ശ്രദ്ധിക്കേണ്ടിയിരുന്ന നമ്മുടെ ചുറ്റുപാടുകളില്‍ നിന്നെടുക്കുന്നതിലെ മിടുക്ക്... തുടരുക, ആശംസകളോടെ

കണ്ണൂരാന്‍ - KANNURAN said...

പേര് അന്വര്‍ത്ഥമാക്കുന്നു വരികള്‍, ശരിക്കും വിമതം തന്നെ!!

siva // ശിവ said...

നല്ല വരികള്‍.....


NB: ഇതെന്താ കാശ്മീരാണോ?

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കവിത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Unknown said...

വിമതന്റെ പേരു പോലെ
മനോഹരമായ വരികള്‍

prathap joseph said...

ശിവാ എല്ലായിടവും കാശ്മീരാകുന്ന ചില സമയങ്ങളുണ്ട്.തിരൂര്‌ തുടര്‍ച്ചയായി വെട്ടും കുത്തും നടന്ന 'കാലത്ത്' അതുവഴി നടന്നപ്പൊള്‍ തോന്നിയതാണ്.അങ്ങനെ വായിക്കണമെന്നല്ല.phasal,kannooran,vidarunnamottukal,anoop

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇതു കാണാന്‍ കണ്ണുകളെവിടെയായിരുന്നു

prathap joseph said...

പണ്ടാരത്തിലേ, കവിതയില്‍ ചോദ്യം ചോദിക്കുന്ന താങ്കളെപ്പോലെയുള്ളവരെ ഓര്‍ത്താണ്‌ പരതിയപ്പോള്‍ എന്ന് പറഞ്ഞിരിക്കുന്നത്. പരതാന്‍ കണ്ണുവേണ്ടല്ലോ?