Thursday, May 22, 2008

അടുപ്പ മടുപ്പ...

നാമിങ്ങനെ
എപ്പോഴും
ചേര്‍ന്നുനിന്നാല്‍
ഞനെങ്ങനെയാണ്‌
നിന്നെ വായിക്കുക
നീയെങ്ങനെയാണ്‌
എന്നെ വായിക്കുക

നീയല്ലാത്തലോകം
നീയില്ലാത്തലോകം
ഞാനെങ്ങനെ അറിയും
ഞാനല്ലാത്ത ലോകം
ഞാനില്ലാത്ത ലോകം
നീയെങ്ങനെ അറിയും


അടുപ്പത്തിലെത്രയനിവാര്യമകലം
[മടുക്കുമ്പോള്‍ മാത്രമുദിക്കും വിവേകം]

3 comments:

vimatham said...

നാമിങ്ങനെ
എപ്പോഴും
ചേര്‍ന്നുനിന്നാല്‍
ഞനെങ്ങനെയാണ്‌
നിന്നെ വായിക്കുക
നീയെങ്ങനെയാണ്‌
എന്നെ വായിക്കുക

Radhika Nallayam said...

:)

latheesh mohan said...

ഞാനിപ്പോള്‍ ചേര്‍ന്നു നില്‍ക്കാത്ത ഒരുവളെ വായിക്കുന്നു. മാറിനില്‍ക്കാന്‍ പദ്ധതിയുണ്ടോ അവിടെ

(ഇവിടെ ഈ മൂന്നു കമന്റ് മതി
എല്ലാം ശരിയായി)

:)