മണ്ണാങ്കട്ടയും കരിയിലയും
കാശിക്കുപോയി
കാശിയിലേക്കുമാത്രമല്ല
ഹരിദ്വാറിലേക്കും ഗയയിലേക്കും
അയോധ്യയിലേക്കും നൈമിഷാരണ്യത്തിലേക്കും പോയി
വിവേകാനന്ദ ട്രാവല്‍സിന്റെ
ടൂര്പാക്കേജിലാണു പോയത്
ഗംഗയില്‍ മുങ്ങിനിവര്‍ന്നു
കൈലാസനാഥനെ തൊഴുതുനിവര്‍ന്നു
ഉറക്കച്ചടവില്‍ മൂരിനിവര്ന്നു
കാറ്റുവീശാതിരുന്നില്ല
മഴ പെയ്യാതെയുമിരുന്നില്ല
സ്വറ്ററിട്ടിട്ടുണ്ടായിരുന്നു
ഷട്ടറുതാഴ്ത്തിയിരുന്നു
ഒരു ചുക്കും സംഭവിച്ചില്ല
4 comments:
കാലം മാറി കഥ മാറി. :)
ആര്‍ക്കും ആരെയും കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലാതെ ആയി എന്നും പാഠഭേദമാവാം അല്ലേ
ഒരു പക്ഷേ എല്ലാം ഇൻഷൂറും ചെയ്തു കാണും!
ഡേ...ഒരു പുതിയ കവിതയൊക്കെ ആവാം
rad.. ആവാം ..നന്ദി, എല്ലാവര്ക്കും
Post a Comment