Wednesday, September 30, 2009

മണ്ണാങ്കട്ടയും കരിയിലയും

മണ്ണാങ്കട്ടയും കരിയിലയും

കാശിക്കുപോയി

കാശിയിലേക്കുമാത്രമല്ല

ഹരിദ്വാറിലേക്കും ഗയയിലേക്കും

അയോധ്യയിലേക്കും നൈമിഷാരണ്യത്തിലേക്കും പോയി

വിവേകാനന്ദ ട്രാവല്‍സിന്റെ

ടൂര്‍പാക്കേജിലാണു പോയത്‌

ഗംഗയില്‍ മുങ്ങിനിവര്‍ന്നു

കൈലാസനാഥനെ തൊഴുതുനിവര്‍ന്നു

ഉറക്കച്ചടവില്‍ മൂരിനിവര്‍ന്നു

കാറ്റുവീശാതിരുന്നില്ല

മഴ പെയ്യാതെയുമിരുന്നില്ല

സ്വറ്ററിട്ടിട്ടുണ്ടായിരുന്നു

ഷട്ടറുതാഴ്ത്തിയിരുന്നു

ഒരു ചുക്കും സംഭവിച്ചില്ല

4 comments:

ഗുപ്തന്‍ said...

കാലം മാറി കഥ മാറി. :)


ആര്‍ക്കും ആരെയും കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലാതെ ആയി എന്നും പാഠഭേദമാവാം അല്ലേ

Aisibi said...

ഒരു പക്ഷേ എല്ലാം ഇൻഷൂറും ചെയ്തു കാണും!

Radhika Nallayam said...

ഡേ...ഒരു പുതിയ കവിതയൊക്കെ ആവാം

prathap joseph said...

rad.. ആവാം ..നന്ദി, എല്ലാവര്‍ക്കും