Wednesday, October 14, 2009

ഫ്രെയ്മില്‍ ഒരില

സ്ഖലനത്തിനു തൊട്ടുമുന്‍പുള്ള നിമിഷത്തിന്റെ
അനിശ്ചിതത്വം പോലെ

ഫ്രെയ്മില്‍ ,

അകത്തേക്കും
പുറത്തേക്കും
ഇളകിയാടിക്കൊണ്ടിരുന്നു
വെളിച്ചത്തിന്റെ പലനിലകള്‍
നിറങ്ങളെ
സവിശേഷമായി സന്നിവേശിപ്പിച്ച
ഒരില

കൈകള്‍ കുഴഞ്ഞുതുടങ്ങി
ശ്വസം നിലച്ചുതുടങ്ങി
ശരീരം കിതച്ചുതുടങ്ങി
അവസാനമായി ഉയര്‍ന്നുതാഴേണ്ട വിരലുകള്‍
വിറച്ചുതുടങ്ങി

പിന്‍വാങ്ങിയാലോ എന്നതോന്നല്‍
പിന്നില്‍നിന്ന് പിടിച്ചുവലിച്ചുതുടങ്ങി

അനങ്ങരുതേ
അനങ്ങരുതേ
അനങ്ങരുതേ

ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍

4 comments:

Radhika Nallayam said...

എന്നിട്ട്‌ പടം എടുത്തോ ഒടുവില്‍?

Mahi said...

ഒരനക്കം മതി
അപാരതയെ അനുഭവി[പ്പി]ക്കേണ്ടിയിരുന്ന
ഒരു നിമിഷം
സ്ഖലിച്ചില്ലാതാവാന്‍.ഇതിന്‌ ഒരു ഹാ ഇനിയിപ്പൊ എടുത്തില്ലേലും കുഴപ്പമില്ല രാധികേ

Radhika Nallayam said...

:)കവിയോടു തന്നെ ചോദിക്കണം

prathap joseph said...

അങ്ങനെ എത്ര അപാരതകള്‍ ..അ പാരകള്‍