Wednesday, April 30, 2008

പ്രണയത്തിന്റെ രക്തസാക്ഷി

പ്രണയത്തില്‍ കുടുങ്ങിയവരെ
കല്യാണത്തില്‍ അകപ്പെടുത്താന്‍
ജീവിതം കളഞ്ഞ
പള്ളിപ്പാതിരിയല്ല

കാമുകിയുടെ വിവാഹദിവസം
കഴുത്തില്‍ വരണമാല്യവുമായി
കെട്ടിത്തൂങ്ങിച്ചത്ത
കവിയല്ല

ചാരിത്രത്തിന്റെ ചൂണ്ടയില്‍ കുടുങ്ങി
കടാപ്പുറത്ത്
മീനുകളെപ്പോലെ ചത്തടിഞ്ഞ
കറുത്തമ്മയോ പരീക്കുട്ടിയോ അല്ല

കുളിമുറിയില്‍
അവളെയോര്‍ത്തുള്ള
സ്വയംഭോഗത്തിന്റെ മൂര്‍ച്ഛയില്‍
സ്വന്തം ശുക്ലത്തില്‍ ചവുട്ടി
തലയടിച്ച്
വീണുമരിച്ചവനാണു
പ്രണയത്തിന്റെ ശരിയായ രക്ത-ശുക്ലസാക്ഷി

6 comments:

Unknown said...

ഒരു കല്യാണംകഴിക്കെടേയ്. തല്‍ക്കാലം ആശ്വാസം കിട്ടും

prathap joseph said...

സ്വന്തം ശുക്ലത്തില്‍ ചവുട്ടി
തലയടിച്ച്
വീണുമരിച്ചവനാണു
പ്രണയത്തിന്റെ ശരിയായ രക്ത-ശുക്ലസാക്ഷി

prathap joseph said...

ആ.. ശ്വാസം കൊണ്ട് എന്താണുകാര്യം ആ.. സ്വാദകാ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രക്ത-ശുക്ലസാക്ഷി ഒരു പുതു നിര്‍വ്വചനം

അബ്ദുല്‍ സമദ്‌ said...

രക്തസാക്ഷിയുടെ നിര്‍വചനം....
കൊള്ളാം സഖാവേ... നല്ല വരികള്‍

ബിനീഷ്‌തവനൂര്‍ said...

ഒന്ന് പറയാതിരിക്കാന്‍ വയ്യ. നീലം ഇത്തിരി കൂടുതലാണ്‍.