Saturday, April 12, 2008

ദൈവത്തിന്റെ കളി

പുലര്‍ച്ചക്ക്
കിളികളുടേയും
അമ്പലത്തില്‍നിന്നുള്ള ദൈവത്തിന്റെയും
പാട്ടുകേട്ട്
ഞാനുണര്‍ന്നു.
കറന്‍റ്പോയപ്പോള്‍
ദൈവത്തിന്റെ പാട്ട് നിലക്കുകയും
കിളികളുടെ പാട്ട്
തുടരുകയും ചെയ്തു.
ഇതറിയാവുന്നതുകൊണ്ടാണു
എന്റെ പാട്ടിനു
ഞാന്‍ പൊയ്ക്കൊണ്ടിരിക്കുന്നത്

3 comments:

കിനാവ് said...

ദൈവത്തിന്റെ പാട്ടിനെക്കുറിച്ച് വെള്ളെഴുത്തും എഴിതിയിരുന്നു.

Ranjith chemmad said...

വായിച്ചു.
രചനകള്‍ക്ക്
വ്യത്യസ്ഥമായ ഒരു ശൈലിയുണ്ട്
നന്മ നേര്‍ന്നുകൊണ്ട്,
സ്നേഹപൂറ്വ്വം
രണ്‍ജിത്ത് ചെമ്മാട്

സമയമുണ്‍ടാകുമ്പോള്‍മണല്‍ക്കിനാവിലേക്കൊന്ന് വന്ന് നോക്കണേ
വിലയേറിയ അഭിപ്രായവും അറിയിക്കുമല്ലോ..

കുട്ടന്‍മേനൊന്‍ said...

എല്ലാവരും. :)