Monday, April 21, 2008

പണ്ണ്‌

ഒരു പെണ്ണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
പെണ്‍ വാണിഭം നടത്താനല്ല
പെണ്ണുകെട്ടി പൊറുപ്പിക്കാനല്ല
പണ്ണി പറഞ്ഞയക്കാനുമല്ല
നമ്മുടെ മമ്മൂട്ടിയണ്ണന്റെ പടത്തിന്
ഫസ്ട്ഡെ ഫസ്ട്‌ ഷോയ്ക്ക്
രണ്ടുടിക്കറ്റെടുക്കാനാണ്

11 comments:

Kuzhur Wilson said...

ഉപ്പിനും മുളകിനും പകരം കവിത വരില്ല എന്ന് കരുതിയിരുന്നു.അത് മാറുകയാണ്.

ഉപ്പിനേക്കാള്‍ / മുളകിനേക്കാള്‍

നിന്നില്‍ നിന്നും ഏറെ കാക്കുന്നു

Latheesh Mohan said...

എടാ‍..ഇതു ഞാന്‍ കണ്ടിട്ടില്ലല്ലോ? എഴുത്തു ഭാഷയില്‍ എങ്ങനെയാണെടാ ഇതിന് കമന്റിടുക. ഇതാണ് നിന്റെ കവിത. ഇപ്പോഴാണ് നിന്റെ കവിതയായത്.

വാക്കുകളേക്കാള്‍ വലുതൊന്നും വരാനില്ല എന്ന് ഞാന്‍ പറയുന്നത് അതിനാലാണ്

asdfasdf asfdasdf said...

കത്തി.. കത്തീന്ന്.. !!

കുറുമാന്‍ said...

സുന്ദരമാ‍യ കവിത

Dinkan-ഡിങ്കന്‍ said...

Its really good.
no pun indended

sandoz said...

ഉം....ഉം....ഉം....
കവിത....കവിതാന്ന്...

Inji Pennu said...

ഒരു ആണിനെ വേണമായിരുന്നു
തെറ്റിദ്ധരിക്കരുത്
അവന്റെ മക്കളെ പ്രസവിക്കാനല്ല
ശമ്പളം വാങ്ങിച്ചെടുത്ത് സാരി വാങ്ങി ജീവിക്കാനുമല്ല
പൂവാലന്മാര്‍ക്കെതിരെ ബോഡി ഗാഡാക്കാനുമല്ല
അടുക്കളയില്‍ ഏറ്റവും മുകള്‍തട്ടിലെ
അച്ചാറു കുപ്പിയെടുത്ത്
കട്ടിയുള്ള അടപ്പൊന്ന് തുറന്നു തരാന്‍!

Pramod.KM said...

എങ്കിലും
മാരനെയല്ല മണാളനെയല്ല നിന്‍
മാനം കാക്കുമൊരാങ്ങളെയെ
എന്ന വരികളോടാണ് ഇപ്പോളും ഇഷ്ടം.:)

prathap joseph said...

വില്സണ്‍ ഒന്നും പറയുന്നില്ല. നിന്നെ വായിച്ചിട്ടുകൂടിയാണ്‌ ഞാന്‍ കവിയായത്.latheesh,kuttan,kuruman,dinkan,sandoz,pramod നന്ദി.injippenne ninte kavitha nannaayi

Radhika Nallayam said...

ഡേയ്..മമ്മൂട്ടി ആയതുകൊണ്ടു ഞാന്‍ വരാം ;)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത ഗംഭീരം,പക്ഷെ തലക്കെട്ട്‌"പണ്ണ്‌"എന്നുതെന്നെയാണോ അതോ"പെണ്ണ്‌" എന്നോ?