Saturday, June 30, 2012

കറുത്ത പക്ഷിയുടെ കവിത

(കൊടിയുടെ കീഴില്‍ കുമ്പിട്ടോ കുന്തിച്ചോ നില്‍ക്കാറുള്ള
നമ്മുടെ ചില മുതിര്‍ന്ന പാട്ടുകവികളെ ഓര്‍മിച്ചുകൊണ്ട്)


കുന്ന്


മണ്ണുമാന്തി
വന്നു മാന്തി
ബാക്കിയായതിന്റെ
അങ്ങേച്ചെരുവ്


ഒന്നാം ക്ലാസ്സുകാരിയുടെ
ഉത്തരക്കടലാസ്സുപോലെ
വെളുവെളുത്ത മാനത്ത്
ചില്ലകള്‍കൊണ്ട്
കോറിവരച്ച്
ഒരു കറുത്ത മരം

ഇലയില്ല
പൂവില്ല
കായില്ല

ഇഷ്ടം കൂടാനൊ-
രിത്തിള്‍ക്കണ്ണിപോലുമില്ല

കവരയിലൊരു
കാക്കവന്നിരിക്കും
കാ..കാ.. എന്ന്
വേനലിന്റെ
കവിത ചൊല്ലും

പദ്യമോ ഗദ്യമോ അല്ല
നീട്ടലോ കുറുകലോ ഇല്ല
ആദിമുതല്‍ അന്ത്യം വരെ
ഏകാക്ഷരപ്രാസം

മഴയും വേണ്ടൊരു
മൈരും വേണ്ട
ആ കവിത മതി
ഏതു കൊടിയകാലവും
കീഴ്മേല്‍ മറിയാന്‍

പോകാന്‍ പറ
പാട്ടുകവികളോട്
മാനം കറുക്കുമ്പോള്‍
പീലിവിടര്‍ത്തിയാടുന്നവരോട്

8 comments:

ഉദയപ്രഭന്‍ said...

മഴയും വേണ്ടൊരു
മൈരും വേണ്ട പോകാന്‍ പറ ആ പട്ടി കഴുവേറികളോട്...കലക്കി മച്ചൂ.

MUHAMMED SHAFI said...

ഒരുപാട് ഇഷ്ടമായി..ഇങ്ങനെ തന്നെ പറയണം.

MUHAMMED SHAFI said...

ഒരുപാട് ഇഷ്ടമായി..ഇങ്ങനെ തന്നെ പറയണം.

Arun Meethale Chirakkal said...

How relevantly irreverent! If you don't mind, may I share the link on FB?

prathap joseph said...

ok...

prathap joseph said...

ok...

- സോണി - said...

കാ...കാ... എന്ന ഏകാക്ഷരപ്രാസം...
ആ കവിത മതി
ഏതു കൊടിയകാലവും
കീഴ്മേല്‍ മറിയാന്‍

ഉം. അതുകൊണ്ടല്ലേ അഴുക്ക് ഭക്ഷിക്കുന്നു എന്ന് പറയുന്ന കാക്കയ്ക്ക് പരിപാവനമായ ബലിച്ചോറ് പോലും നാം നല്‍കുന്നത്. കറുത്ത മരമായ കുന്നും.... നന്നായിട്ടുണ്ട്.

Syamlal Pullamballi said...

ഒരുപാട് ഇഷ്ടമായി..