Tuesday, July 3, 2012

അത്രമാത്രം

ശ്രമിച്ചാല്‍
ആകുമായിരുന്ന
പലതുമുണ്ട്

ശ്രമിച്ചില്ലെന്നതുകൊണ്ട്
സത്തയുടെ ഒരു തുണ്ട്
കൈയ്യിലുണ്ട്

അതുകൊണ്ട്
വല്ല
കാര്യവുമുണ്ടോ

ഉടുമുണ്ട്
ഉറച്ചിരിക്കുന്ന മട്ടിലൊരു
സമാധാനമുണ്ട്

അത്രമാത്രം

3 comments:

Arun Meethale Chirakkal said...

അത്ര മാത്രം, അത്ര മാത്രം മതി!

- സോണി - said...

അതെ, അതെങ്കിലുമുണ്ടല്ലോ...

പ്രവീണ്‍ ശേഖര്‍ said...

ആശ്വാസം തോന്നുന്നു..ആശംസകള്‍