Tuesday, September 22, 2009

ഇലകളുടെ ബൈബിള്‍

കൈയ്യാലപ്പുറത്തുവീണ ഒരില
ഏതുപറമ്പിലെ വളമാകണമെന്ന്
ഒരുനിമിഷം ശങ്കിച്ച്
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌ എന്ന
ഇലകളുടെ ബൈബിളിലെ ഒന്നാം പ്രമാണം
ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്
താഴേക്കുതുഴഞ്ഞു

10 comments:

Melethil said...

ഹാ!

പാഞ്ചാലി said...

വളരെ ഇഷ്ടമായി സ്നേഹിതാ...
:)

നന്ദ said...

ലളിതം, സുന്ദരം.

nandakumar said...

ഹാ! അതിസുന്ദരം..!! :)

prathap joseph said...

നന്ദി, എല്ലാവര്‍ക്കും ...

വിനയന്‍ said...

മനോഹരമായിട്ടുണ്ട് മാഷെ!

sUnIL said...

lovely!!

സന്തോഷ്‌ കോറോത്ത് said...
This comment has been removed by the author.
Jayesh/ജയേഷ് said...

veritta chintha..nannaayi

Visala Manaskan said...

പെടച്ചു!