Sunday, July 20, 2008

ഈയിടെയായി കണ്ണടയ്ക്കാതെ കവിത വരുന്നില്ല

ഞാന്‍ നോക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ ശരീരം മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്

ഞാന്‍ നോക്കുന്നത്
നിന്റെ കണ്ണിലേക്കാണെങ്കിലും
നിന്റെ ശരീരം മുഴുവന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്

എങ്കിലും
എന്റെ കണ്ണും
നിന്റെ കണ്ണും
കൂട്ടിമുട്ടുന്ന ആ നിമിഷം
എന്റെ ശരീരവും
നിന്റെ ശരീരവും
എവിടെയോ
വിസ്മരിക്കപ്പെടുന്നുണ്ട്

എന്റെ ശരീരവും
നിന്റെ ശരീരവും
കൂട്ടിമുട്ടുന്ന
ആ നിമിഷം
എന്റെ കണ്ണുകളും
നിന്റെ കണ്ണുകളും
അത്രതന്നെ
അനാവശ്യവുമായിത്തീരുന്നുണ്ട്

8 comments:

പാമരന്‍ said...

ഇഷ്ടപ്പെട്ടു പോയി..!

siva // ശിവ said...

ഞാനീ വരികള്‍ വായിക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ മനസ്സു മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്...

സസ്നേഹം,

ശിവ.

Sharu (Ansha Muneer) said...

കവിത ഇഷ്ടപ്പെട്ടു.. :)

Ranjith chemmad / ചെമ്മാടൻ said...

ഞാനിത് വായിക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
വരികള്‍ക്കുള്ളിലെ നിന്നെ
ഞാന്‍ അറിയുന്നുണ്ട്

Unknown said...

അതാണ് സേനഹം
യഥാര്‍ഥ സേനഹം

prathap joseph said...

paamaran,siva,sharu,ranjith, anoop-santhosham

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സുന്ദരം.

Rajeeve Chelanat said...

കണ്ണു തുറന്നിരിക്കുമ്പോഴാണ് കവിത മുളക്കുന്നത്. കവിത മാത്രമല്ല, എല്ലാ കലയുടെയും ബീജാവാപം തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളിലല്ലേ? അതിനെ സ്വാംശീകരിക്കുമ്പോള്‍ കണ്ണുകള്‍ (ഇന്ദ്രിയങ്ങള്‍)അടയുന്നുണ്ടാകാം.

കവിത ഇഷ്ടപ്പെട്ടു.