Friday, May 25, 2012

51

51 അക്ഷരങ്ങള്‍കൊണ്ട്
ഒരു ഭാഷ
51 വെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍

വെട്ടിനും വെട്ടിനുമിടയില്‍
അ... ആ...എന്ന്
അക്ഷരമാല
ആദിയിലേപ്പോലെ
ആവര്‍ത്തിച്ചിട്ടുണ്ടാകണം
അല്ലെങ്കില്‍
അതിനു ശ്രമിച്ചിട്ടുണ്ടാകണം

വെട്ടിയവര്‍ പോയി
വെട്ടുകൊണ്ടവനും പോയി

അ എന്ന അക്ഷരം
അരുതേ എന്ന് പൂരിപ്പിക്കാന്‍
മടിച്ച്,
പേടിച്ച്
ഭാഷ മരിച്ചവരെപ്പോലെ
ആള്‍ക്കൂട്ടത്തില്‍
നാം

7 comments:

Sindhu Jose said...

ആ...രെങ്കിലുമൊക്കെ പ്രതികരിക്കുന്നുണ്ടല്ലോ!
ചിലപ്പോഴൊക്കെ 51 ഉം തികയാതെ വരും... അല്ലെ?
ഇല്ലാതാക്കുവാനും...

- സോണി - said...

അന്‍പത്തൊന്നിന്റെ ആ കണക്ഷന്‍...
എത്ര കൃത്യം!
കൃത്യങ്ങള്‍ ക്രൂരമാവുമ്പോള്‍ ആദ്യാക്ഷരം പോലും നാം മറക്കുന്നു എന്ന്...
മാനിഷാദ...
ആദ്യ രണ്ടുവരികള്‍,
"അന്‍പത്തൊന്നക്ഷരങ്ങള്‍കൊണ്ട്
ഒരു ഭാഷ
അന്‍പത്തൊന്നുവെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍"
എന്ന് നലുവരിയാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.

Jefu Jailaf said...

അർത്ഥവത്തായ ചിന്തകൾ..

രമേശ്‌ അരൂര്‍ said...

വ്യത്യസ്തമായ വാക്കുകള്‍

Unknown said...

Really Good

Manoraj said...

ഒട്ടേറെ ചിന്തിപ്പിക്കുന്ന മികവുള്ള വരികള്‍.. പ്രതികരിക്കുവാനുള്ള ഈ മനസ്സിന് , ഈ തൂലികക്ക് ഹാറ്റ്സ് ഓഫ്.

ഇലഞ്ഞിപൂക്കള്‍ said...

ശരിയായ പ്രതികരണം. എത്ര വ്യത്യസ്തമായ ചിന്ത!