വിശ്വാസം എന്ന വാക്കിനെക്കുറിച്ച്
ഉപന്യാസമെഴുതാനിരിക്കുകയാണ്
മനുഷ്യരിലുള്ള വിശ്വാസം
നഷ്ടപ്പെട്ടുവെന്ന്
പലരോടും
പറഞ്ഞുനടന്നതാണ്
ദൈവത്തിലുള്ള വിശ്വാസം
അതിനുമെത്രയോ മുമ്പെ
നഷ്ടപ്പെട്ടതാണ്
നിഘണ്ടു
എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാന്‍
വെറുതെ പരതിനോക്കി
ആരോ
ആ പുറം
പറിച്ചു കളഞ്ഞിരുന്നു
ആശ്വാസം
2.കവിത
ചിലപ്പോള്‍
അക്ഷരങ്ങളോ
ആംഗ്യങ്ങളോ മാത്രമുള്ള
നിശ്ശബ്ധതകളാകും
കവിത
ചിലപ്പോള്‍
വാക്കുകളും
നിയതമായ അര്‍ഥങ്ങളും മാത്രമുള്ള
നിഘണ്ടുവാണ് കവിത
അപ്പോള്‍ രീതി, ധ്വനി, അലങ്കാരം ???
ആ...ആര്‍ക്കറിയാം
അടുത്ത മുറിയിലിരുന്ന്
അഞ്ചുവയസ്സുകാരി
അ ആ ഇ ഈ .. എന്ന്
ആവര്ത്തിച്ചുരുവിടുന്നുണ്ട്
ഒ...ഓ..
അര്‍ഥങ്ങളുടെ പെരുങ്കാട്ടില്‍
അവളെങ്ങനെ പുലരും ...
വളരും ...
മോളെ
ഇക്കാണുന്ന വാക്കുകള്‍ക്കൊന്നും
ഒരര്‍ഥവുമില്ല
ഈ തടിച്ച പുസ്തകം
നീ കയറിയിറങ്ങേണ്ട
കൊടുമുടിയുമല്ല
വാക്കുകള്‍ക്കു നീ ചെവികൊടുക്കരുതേ
വ്യാഖ്യാനങ്ങളൊക്കെയും
വിഡ്ഡികളുടെ വെപ്രാളങ്ങളാണ്
7 comments:
വിശ്വാസം ഒത്തിരി ഇഷ്ടായീ
http://tomsnovel.blogspot.com/
നിശബ്ദം.
വിശ്വാസം നഷ്ടപ്പെട്ടെങ്കിലും ആശ്വാസം കിട്ടിയല്ലോ.......
വ്യാഖ്യാനങ്ങളൊക്കെയും
വിഡ്ഡികളുടെ വെപ്രാളങ്ങളാണ്
Is it? Even I tend to believe so.
വ്യാഖ്യാനങ്ങള്‍ ഒക്കെയും
വിഡ്ഢികളുടെ വെപ്രാളങ്ങള്‍ ആണ്..."
:)
നന്ദി....
kavithakalokkeyum nannaayiriykkunnu...
Post a Comment