Tuesday, July 7, 2009

മരണത്തെക്കുറിച്ച് ഒരു മധുരഗീതം

ഈ രാത്രി
അവളോടൊത്ത് ചിലവഴിക്കാമെന്ന്
വാക്കുകൊടുത്തതാണ്‌

പത്തുകൊല്ലം
പള്ളിയില്‍പ്പോയതിന്റെ
പാപബോധംകൊണ്ടാകണം
പോകുന്നകാര്യം മാത്രം
മറ്റവളോടു പറഞ്ഞു

പോയാല്‍
ചത്തുകളയുമെന്ന്
അവള്‍ പറഞ്ഞു
അടുപ്പില്‍നിന്ന്
ഒരുതീക്കൊള്ളിയെടുത്ത്
കൈയില്‍ വെച്ച് ഉദാഹരിച്ചു

വെന്ത മാംസത്തിന്റെ
മണം വന്നപ്പോള്‍
ഉണര്‍ന്ന ലിംഗം
അതുപോലെ ഉറങ്ങി

ഉണര്‍ന്നപ്പോള്‍
ചാകുന്നെങ്കില്‍ ചാക്
പോ പുല്ലെ എന്നുപറഞ്ഞിറങ്ങി

പോകുന്നപോക്കില്‍
പോക്കറ്റിലെ ഫോണ്‍ വിറച്ചു
അവള്‍ മറ്റവന്റെ കട്ടിലിലാണെന്നുമാത്രം
ഒരു മെസ്സേജ്

...
ഒരു രാത്രിമുഴുവന്‍
ഉറങ്ങാതിരുന്നതിന്റെ പക
അവളുടെ കണ്ണില്‍
അനുനയിപ്പിക്കാന്‍
മണിക്കൂറുകളെടുത്തു

ഒടുവില്‍ ആ കൈ കഴുത്തില്‍ ചുറ്റിയപ്പോള്‍
ഒരുപാടുകാലത്തെ ഋതുക്കള്‍
ഒരുമിച്ചുണര്‍ന്നു
സ്വയംഭോഗത്തിന്റെ പാതിരകളില്‍
നട്ടുച്ചയുടെ വെയില്‍പൂത്തു
രോമങ്ങള്‍
ഉണര്‍ന്ന്
കോട്ടുവായിട്ട്
ഇത്രകാലവും
ചെരിഞ്ഞ്,
ചൊറിഞ്ഞ്
കിടന്നതിന്റെ
ക്ഷീണം മാറ്റി

എത്ര വൈകി വൈകി വൈകിയാണ്‌
ആ കൈ
അരക്കെട്ടോളമെത്തിയത്
എത്ര വൈകി വൈകി വൈകിയാണ്‌
അരക്കെട്ടിലെ ചെരിഞ്ഞ ഗോപുരത്തില്‍
മിനുക്കുപണികള്‍ തുടങ്ങിയത്‌

അപ്പൊഴാണ്‌
അവളുടെ മറ്റവന്റെ
ബുള്ളറ്റിന്റെ
കടകട ശബ്ദം
മുറ്റത്തുവന്ന് നിന്നത്‌

.
.
.
.
ഞാനിതാ
ആടയാഭരണങ്ങളില്ലാതെ
ആധിവ്യാധികളില്ലാതെ
ആദിമധ്യാന്തങ്ങളില്ലാതെ
വടിയായി
നില്‍ക്കുന്നു
എന്നെങ്കിലും
വരുന്നെങ്കില്‍
ഇതുപോലെ വരണം
മൈരുമരണമേ

10 comments:

പാമരന്‍ said...

മധുരതരം :)

Radhika Nallayam said...

ആ!! ഹാ!

Latheesh Mohan said...

അളിയാ അളിയാ വ്യാസനളിയാ :)

:) :)

Latheesh Mohan said...

ശ്ശൊ മോളിലിട്ട കമന്റ് വിശദീകരിക്കാന്‍ നോക്കുമ്പോള്‍ മറന്നു പോയിരിക്കുന്നു. നീ തന്നെ വിശദീകരിച്ചെടുത്തോളുമെല്ലോ അല്ലേ?

Shabeer Thurakkal said...

കടിതം .... ?

ജ്യോനവന്‍ said...

കലക്കി മറിച്ചു:)

prathap joseph said...

ലതീഷ്, വ്യാസനും വിഘ്നേശ്വരനും . ഷബീര്‍ കുണ്ടി..തം ...

Unknown said...

samjadettan veetilekkodi

Radhika Nallayam said...

ലതീഷ്, വ്യസനല്ലാ വാത്സ്യായനെയാണു ഉദ്ദേശിച്ചത്

Devadas V.M. said...

Bingo Amigo..
convert completely as a biological Maison
:)