Monday, March 2, 2009

മാങ്ങ പ്രണയത്തിന്റെ പ്രതീകമായതെങ്ങനെ?

പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നുഅവനോ ലോകമോ അറിയാതെ

അവന്‍ ലോകത്തെയും

ലോകം അവനെയും

വിട്ടുപോകുന്നുഒരുവള്‍ അവന്റെ കൈപിടിച്ച്

അസ്തിത്വത്തിന്റെ

അങ്ങാടിയിലൂടെ നടക്കുന്നു

ഭയം ,ഉത്കണ്ഠ, ഏകാകിത്വം

ഉണര്‍വ്വ്,ഉല്ലാസം , ഉന്മാദം

കരച്ചില്‍ ,എരിച്ചില്‍ ,പുകച്ചില്‍

അധികാരം ,അടിമത്തം ,അല്‍പത്തം

നാളിതുവരെ നിലനില്‍ക്കാത്തതോ

നിരീക്ഷിക്കപ്പെടാത്തതോ

നിര്‍വചിക്കപ്പെടാത്തതോ ആയ

നാനാജാതി നാറിത്തരങ്ങള്‍

എല്ലാം ഒന്നൊന്നായി

അവന്‌ കാണിച്ചുകൊടുക്കുന്നു


ഇത്രനാളും അവ എവിടെയായിരുന്നു,

അവളെവിടെയായിരുന്നു

താനെവിടെയായിരുന്നു

എന്നെല്ലാം

അവന്‍ അമ്പരക്കുന്നു


കണ്ണാടിയില്‍

തന്റെതന്നെ

പ്രതിബിംബങ്ങള്‍ കണ്ട്

പ്രതിച്ഛായകള്‍ കണ്ട്

പരാധീനതകള്‍ കണ്ട്

വിട്ടുപോകരുതേയെന്ന്

അവളെ കെട്ടിപ്പിടിച്ച്

പട്ടിയേപ്പോലെ കേഴുന്നു


അടഞ്ഞ മുറിയിലോ

ഇരുട്ടിലോ

ഇടനാഴിയിലോവെച്ച്

മുലകുടിച്ചോ

മടിയില്‍ തലചായ്ച്ചോ

മൂഡ്സിന്റെ മൂടുപൊട്ടിച്ചോ

അവളുടെ മാതൃത്വത്തെ ഉണര്‍ത്തി

തളര്‍ത്താന്‍ ശ്രമിക്കുന്നു


പ്രണയത്തില്‍ വീഴുമ്പോള്‍

എല്ലാ വീഴ്ചകളിലുമെന്നതുപോലെ

പൊടുന്നനെ

ഒരുവന്‍

ഒറ്റക്കാകുന്നു

ഉണരാന്‍

ഒരുപാടു വൈകിപ്പോകുന്നു

കൂട്ടിനോ

കുട്ടിക്കോ

കുമ്പസാരത്തിനോ

അവള്‍ പോരാതെയാകുന്നു

പരാതിയാകുന്നു

പരിഭവമാകുന്നു

പിണക്കമാകുന്നു

പിരിയലാകുന്നു

.........

ഒരു മാങ്ങ തലയില്‍ വീഴുമ്പോള്‍

മറ്റൊരുവന്‍ കണ്ടെത്തിയതുകൊണ്ടുമാത്രം

ഭൂഗുരുത്വം നിങ്ങള്‍ കണ്ടെത്തിയെന്നുവരില്ല

തരിപ്പിറങ്ങുമ്പൊഴെങ്കിലും

മാഞ്ചോട്ടില്‍നിന്ന്

മാറിനിന്നാലോയെന്നു

മനസ്സ്

മന്ത്രിച്ചുതുടങ്ങുന്നു

ഒന്നും കണ്ടെത്താത്തവര്‍

അടുത്തടുത്ത വീഴ്ച്ചകള്ക്കായി

അവിടെത്തന്നെ തുടരുന്നു

15 comments:

പാമരന്‍ said...

great!

നജീബ് said...

ആദ്യത്തെ പിഴവ് അനുഭവം, രണ്ടാമത്തേത് പാഠം.
അടുത്തതും അതിന്റെ അടുത്തതും അതിന്റെ ....... അതിന്റെ........??????????

മാണിക്യം said...

കണ്ടെത്താത്തവര്‍
അടുത്തടുത്ത വീഴ്ച്ചകള്ക്കായി
അവിടെത്തന്നെ തുടരുന്നു

അതില്‍ നിക്കുമൊ കാര്യങ്ങള്‍
ഇല്ല ..കൂടുതല്‍ ആഴത്തില്‍
അവന്‍: ചൂഴ്ന്നിറങ്ങും.....

latheesh mohan said...

എല്ലാം കണ്ടെത്തിയിട്ടും അവിടെത്തന്നെ തുടരുന്നവരെക്കുറിച്ചുകൂടി ഇനി ആലോചിക്കണം :)

...പകല്‍കിനാവന്‍...daYdreamEr... said...

ഒരുത്തനും കണ്ടെതാതിരിക്കട്ടെ.. മാങ്ങകള്‍ പിന്നെയും പിന്നെയും വീഴട്ടെ.. പ്രണയം കൊണ്ട് പൂക്കട്ടെ. മാവുകള്‍... !

യൂസുഫ്പ said...

എന്നിട്ടും കണ്ടെത്താത്തവര്‍ പുരപ്പുറത്ത് കല്ലെറിഞ്ഞ്പുറം കാണിക്കട്ടെ.

നന്ദ said...

ഒരു നേരം കുറെ മാങ്ങകള്‍ ഒരുമിച്ച് വീഴാമോ?
:)

pattepadamramji said...

കൊണ്ടാലും അറിയാത്തവരണധികവും.

നന്ദു | naNdu | നന്ദു said...

പ്രണയത്തിന്‌ എത്ര മുഖങ്ങൾ...
തിരിച്ചറിവുകൾ പലതും വളരെ വൈകിപ്പോകും അല്ലേ?
അറിഞ്ഞാലും വീണ്ടും മാങ്ങ വീഴുന്നതും കാത്ത്‌...

ജയകൃഷ്ണന്‍ കാവാലം said...

ചിരിപ്പിച്ചു, ചിന്തിപ്പിച്ചു... നല്ല വരികള്‍

ആശംസകള്‍

the man to walk with said...

adi poli

smitha adharsh said...

പുതിയ ഈ ചിന്തയും,എഴുത്തും അപാരം...

sree said...

അനുഭവങ്ങളില്‍ കണ്ടെത്തുന്നവരും അടുത്ത വീഴ്ചയ്കായി കാത്തിരിക്കുന്നു. ഒന്നും കണ്ടെടുക്കരുതെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്...

vimatham said...

നന്ദി എല്ലാവര്‍ക്കും

ദീപാങ്കുരന്‍ said...

kollam ugran,, kure chinthippichu... vereuthe manga nokki nilkanda alle? ini manga veezhathe nokkikkollam... but.. a manga oru pratheekshayanenkilo? enthu parayunnu?