Monday, February 9, 2009

.....

സിനിമാനടിയുടെ പിന്‍ഭാഗത്ത്

വിശാലമായ എസി ഷോറൂം

എന്ന പരസ്യവാചകം കണ്ട്

തിയേറ്ററില്‍

തലതല്ലിച്ചിരിച്ചവനാണു ഞാന്‍

ഇന്നിതാ

പുലര്‍ച്ചയ്ക്ക്

കൊടുംതണുപ്പത്ത്

കടത്തിണ്ണയില്‍

തൂക്കിവില്‍പ്പന എന്നെഴുതിയ

കീറത്തുണിയും പുതച്ച്

കുരച്ചുകിടക്കുകയാണ്

എല്ലും തോലും മാത്രമായ മനുഷ്യരൂപം

12 comments:

ഗുപ്തന്‍ said...

ആ അവസാനത്തെ വരി വേണോ.. പഴയതാണെങ്കിലും ?

Ranjith chemmad / ചെമ്മാടൻ said...

രണ്ടും പരസ്യങ്ങള്‍....

പകല്‍കിനാവന്‍ | daYdreaMer said...

വിധി അല്ലാതെന്താ..
:)

prathap joseph said...

വിധിയുടെ വിളയാട്ടത്തെക്കുറിച്ചല്ല പറയാന്‍ ശ്രമിച്ചത്.വാക്കുകള്‍ക്ക് വന്നുചേരുന്ന വ്യാപ്തിയെക്കുറിച്ച്...

Radhika Nallayam said...

thookki vilkkan vallathum undo kayyil? ;)

Mahi said...

അവസാനത്തില്‍ അത്ര പരത്തണ്ടാ എന്ന്‌ തോന്നുന്നു അല്ലാണ്ട്‌ തന്നെ ഷാര്‍പ്പ്‌ ആണ്‌

RAMACHANDRAN.K said...

athe jeevikkannamallo....

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്.....

പട്ടേപ്പാടം റാംജി said...

നമ്മള്‍ കാണാത്ത എത്രയോ മനുഷ്യരൂപങ്ങള്‍ കീറത്തുണിപോലും കിട്ടാതെ കുരച്ചു കഴിയുന്നു.

വികടശിരോമണി said...

അതെ,അവസാനത്തെ സ്ഥൂലത തന്നെ പ്രശ്നം.

ഏ.ആര്‍. നജീം said...

:)

prathap joseph said...

നന്ദി എല്ലാവര്‍ക്കും