Thursday, October 23, 2008

മോശം കവിതകള്‍ എഴുതുന്നതിനെക്കുറിച്ച്

മരവിപ്പിന്റെ കാലങ്ങളില്‍
പെണ്‍കുട്ടികള്‍ വന്ന്
ചില കവിതകള്‍ പറഞ്ഞുതരും

മരവിപ്പുമാറുമ്പോള്‍
ആ കവിതകളും കുട്ടികളും
അനാവശ്യമായി തോന്നും

മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും വരുമല്ലോ
മരവിപ്പിന്റെ കാലം
വീണ്ടും വീണ്ടും പോകുമല്ലോ

മരിച്ചിരിക്കുവോളം
മരച്ചിരിക്കാനാവില്ലല്ലോ

7 comments:

പാമരന്‍ said...

"മരിച്ചിരിക്കുവോളം
മരച്ചിരിക്കാനാവില്ലല്ലോ"

ഇഷ്ടായി മാഷെ.

ഞാന്‍ ഹേനാ രാഹുല്‍... said...

തളംകെട്ടിയ
വിഴുപ്പിനെ
ഞാന്‍
കണ്ണാടിയാക്കുന്നു

അനിലൻ said...

ഇഷ്ടമില്ലാഞ്ഞിട്ടല്ല
തിരിഞ്ഞുകിടക്കുന്നത്
നെഞ്ചത്തുവെച്ച
കൈയെടുത്തുമാറ്റിവെക്കുന്നത്
എന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്
.....
ആരോട് പറയാന്‍.. ആര്‍ക്ക് മനസ്സിലാവാന്‍...
പ്രതാപ് :(

അനിലൻ said...

കമന്റിട്ട ഇടം മാറിപ്പോയി :)
എന്റെ ഓരോ കാര്യങ്ങളേയ്!

മൃദുല said...

അത്ര മോശമല്ല

prathap joseph said...

അനിലന്‍ വെളിവുള്ളവര്‍ കവിത വായിക്കാനെത്തില്ലല്ലോ. വീണത് വിദ്യയാക്കിയതു കൊള്ളാം.... വാവ, പാമരന്‍ ,രാഹുല്‍ ...

അനിലൻ said...

പ്രതാപ്
‘ഉദ്ധാരണശേഷി’യ്ക്കിട്ട കമന്റായിരുന്നു.
എങ്ങനെയാ‍ണ് അത് ഈ കവിതയില്‍ വന്നതെന്ന് മനസ്സിലായില്ല.
എന്റെ വെളിവില്ലായ്മ തന്നെ :(