Thursday, October 30, 2008

വിശ്വാസം-നിശ്വാസം


നെല്ലിയാമ്പതിയില്‍
സീതാര്‍കുണ്ടിന്റെ നിറുകയില്‍
മഞ്ഞ് മാറിമാറി വന്ന്
മുഖം മറയ്ക്കുന്ന മധ്യാഹ്നത്തില്‍
കുരങ്ങുകള്‍ കുണ്ടില്‍ നിന്ന് കയറിവന്ന്

എട്ടാം ക്ളാസ്സിലെ

ബയോളജി പുസ്തകം

ഓര്‍മിപ്പിക്കുമ്പോള്‍

മോളേ അറ്റത്തേക്കുപോകല്ലേ എന്ന്
ഒരച്ഛനുമമ്മയും

മാറിനിന്ന് നിലവിളിക്കുമ്പോള്‍ ‍

അഞ്ചുവിരലുകളുടെ വിശ്വാസത്തില്‍
അല്പംകൂടി വിശാലമായ ലോകംകാണാന്‍

കാമുകി മുന്നോട്ടായുമ്പോള്‍

അവളുടെ വിശ്വാസം ഒന്നുമാത്രം

അസാധ്യമാക്കിയ

ഇതരവാഴ്വുകളെക്കുറിച്ചോര്‍ത്തു

അതിനടിയില്‍

കാണാതെപോയ ലോകങ്ങള്‍ പിടഞ്ഞു

ആ വിരലൊന്നയച്ച്
അവളൊടൊപ്പമുള്ള അസഹ്യമായ ജീവിതം
അവസാനിപ്പിച്ചാലോ എന്ന

ചിന്ത മതിയായിരുന്നു
എല്ലാം സഹനീയമാക്കുവാന്‍


ആവിഷ്കരിക്കപ്പെടുന്നിടത്തോളമേ
ഭയങ്ങള്‍ ഭയങ്ങളായിരിക്കുന്നുള്ളൂ

4 comments:

പാമരന്‍ said...

"ആവിഷ്കരിക്കപ്പെടുന്നിടത്തോളമേ
ഭയങ്ങള്‍ ഭയങ്ങളായിരിക്കുന്നുള്ളൂ"

സത്യമാണത്‌..

Jayasree Lakshmy Kumar said...

'ആ വിരലൊന്നയച്ച്
അവളൊടൊപ്പമുള്ള അസഹ്യമായ ജീവിതം
അവസാനിപ്പിച്ചാലോ എന്ന

ചിന്ത മതിയായിരുന്നു
എല്ലാം സഹനീയമാക്കുവാന്‍'

ചിന്തകളുടെ ഇത്തരം ഒരു turning pointനെ കുറിച്ച് ഈയിടെ വെറുതെ ഒന്നു ചിന്തച്ചിരുന്നു

Latheesh Mohan said...

സഹനീയമായ അസഹ്യത..അസഹനീയമായ സഹനീയത

ആവിഷ്കരിച്ചിട്ടു പോകുന്നു, വളരെ വിദൂരമായ ഒരു ഭയത്തെ!!

prathap joseph said...

paamaran, lakshmy, latheesh...