Friday, September 19, 2008

ഉദ്ധാരണശേഷി

ഓരോ കവിത കഴിയുമ്പോഴും
ഇനിയൊന്നിന്‌
ശേഷിയില്ലല്ലോ എന്നോര്‍ത്ത്
ആകുലപ്പെടാറുണ്ട്

അത്രമാത്രം
ക്ഷീണിക്കുന്നുണ്ട്
ഹതാശനാവുന്നുണ്ട്
ഇല്ലായ്മ ബോധ്യപ്പെടുന്നുണ്ട്

ഇഷ്ടമില്ലാഞ്ഞിട്ടല്ല
തിരിഞ്ഞുകിടക്കുന്നത്
നെഞ്ചത്തുവെച്ച
കൈയെടുത്തുമാറ്റിവെക്കുന്നത്
എന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്

എന്തൊക്കെ വാക്കുകള്‍
അവ്യക്തമായി പുലമ്പിയിട്ടാണ്‌
ചക്കരക്കുട്ടീ എന്ന്
എത്രവട്ടം വിളിച്ചിട്ടാണ്‌
ഏതൊക്കെ നിലകളില്‍
ഉന്മാദിയെപ്പോലെ
ഉലഞ്ഞിട്ടാണ്‌
ഇപ്പൊഴീ വേണ്ടായ്ക
എന്നുനീ പുച്ഛിക്കേണ്ട

നാളെ പുറത്തുവരേണ്ട ബീജം
ഇന്നേ
വാക്കുവാക്കായി
പുറപ്പെട്ടിട്ടുണ്ട്
ശരീരത്തിന്റെ
കുണ്ടനിടവഴികളിലൂടെ

11 comments:

Unknown said...

nice... nice...

Mahi said...

നാളെ പുറത്തുവരേണ്ട ബീജം
ഇന്നേ
വാക്കുവാക്കായി
പുറപ്പെട്ടിട്ടുണ്ട്
ശരീരത്തിന്റെ
കുണ്ടനിടവഴികളിലൂടെ
കവിത നന്നായിട്ടുണ്ട്‌

എതിരന്‍ കതിരവന്‍ said...

post coitus hatred പോലെ post poetic hatred?

പാര്‍ത്ഥന്‍ said...

കുണ്ടനിടവഴി വിട്ട് പൊതുവഴിയിലെത്തുമ്പോഴറിയാം ‘സ്റ്റാമിനയാണോ‘ , ‘ഭാവനയാണോ‘ ചതിച്ചതെന്ന്‌.

ajeeshmathew karukayil said...

good keep it up

ഹാരിസ് said...

:)

prathap joseph said...

rajesh, mahi, ethiran kathiravan, paarthan, ajeesh, haaris- വരുന്നതിനും വിലയിരുത്തുന്നതിനും നന്ദി

Sapna Anu B.George said...

wgbfigഎന്തൊരുചൂട് എന്ന്
ആവിപ്പെടുന്നത്........നല്ല കാര്യം

Kuzhur Wilson said...

നിന്റെ ഈയൊഴുക്കില്‍ ഞാനുമുണ്ട്.

കവിത വായിക്കുകയല്ല

നടക്കുകയാണ്
കിടക്കുകയാണ്
രമിക്കുകയാണ്
മരിക്കുകയാണ്

അതിലൂടെ

prathap joseph said...

നന്ദി,സപ്നാ, വില്‍സണ്‍

Vinodkumar Thallasseri said...

ശരീരം കൊണ്ടെഴുതുന്ന ഈ കവിതകളെ വായിക്കാന്‍ ഈ ശരീരം പോരാ. എങ്കിലും വായിക്കാതെ വയ്യ താനും, ശരീരത്തിന്‌ എഴുതാതിരിക്കാന്‍ ആവാത്തതുപോലെ... പഴമ്പാട്ടുകാരന്‍