Thursday, November 11, 2010

ഒച്ചുകളുടെ ചരിത്രം

മരം മുറിച്ചതിനോ
മണ്ണുമാന്തിയതിനോ
ഒച്ചിഴയുന്നപോലെ എന്ന്
ഒച്ചവെച്ചതിനോ
ആയിരിക്കില്ല

വേഗങ്ങളുടെ
വിപരീതമായ
വിമാനത്തിന്‌
തങ്ങളുടെ രൂപംനല്‍കിയ
നെറികേടിനായിരിക്കും
ഒച്ചുകളുടെ ചരിത്രം
മനുഷ്യന്‌
മാപ്പുനല്‍കാതിരിക്കുക

3 comments:

Mahi said...

nee evideyaan??

കൊടികുത്തി said...

iniyum kooduthal varatte...

kavitha blog shoonyamayi idaruth

- സോണി - said...

വേഗങ്ങളുടെ വിപരീതമോ വിമാനം?
വേഗങ്ങളുടെ പര്യായമല്ലേ?