Sunday, January 4, 2009

പാവം കവി വാക്കുകള്‍ കൊണ്ട് വെറുതെ അവന്‍ എന്തുചെയ്യാനാണ്?

ഈ കവിതയുടെ ആദ്യത്തെ വരികള്‍

ഒരുപക്ഷെ മറ്റേതെങ്കിലുമൊരു കാലത്ത്

എനിക്ക് എഴുതാന്‍ കഴിഞ്ഞേക്കാം

കഴിഞ്ഞില്ലെന്നും വരാം

അതവസാനിക്കുന്നത് ഇങ്ങനെയാണ്

ജീവിതമേ

ജീവിതമേ ജീവിതമേ...

ശരീരത്തേക്കാള്‍ വിനിമയശേഷികുറഞ്ഞ

വാക്കുകള്‍ തന്ന്

നീ എന്നെ ശിക്ഷിച്ചതെന്തിന് ?

11 comments:

sreeNu Lah said...

പാവം കവി

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ ഏറെ ചെയ്യാനുണ്ട്

ajeeshmathew karukayil said...

പാവം

വികടശിരോമണി said...

മരണത്തേക്കാൾ പ്രസരണശേഷിയുള്ള പ്രണയം കൊണ്ട് ജീവിതത്തെ നേരിടാൻ...

പകല്‍കിനാവന്‍ | daYdreaMer said...

കഴിഞ ജന്മത്തിലും നീ ഒരു കവി ആയിരുന്നിരിക്കണം ...അല്ലാതെന്താ...

മാണിക്യം said...

“ശരീരത്തേക്കാള്‍
വിനിമയശേഷികുറഞ്ഞ
വാക്കുകള്‍ തന്ന് നീ
എന്നെ ശിക്ഷിച്ചതെന്തിന് ?”

ശിക്ഷയോ? അതോ പീഢനമോ?
അതു കവിക്കോ അതോ.......??

prathap joseph said...

വന്നുപോയവര്‍ക്കെല്ലാം നന്ദി

ശ്രീഇടമൺ said...

"പാവം കവി വാക്കുകള്‍ കൊണ്ട് വെറുതെ അവന്‍ എന്തുചെയ്യാനാണ്?"

വെളിച്ചപ്പാട് said...

എന്നെപ്പോലെ സ്വയം വെട്ടി ചോരയൊലിപ്പിച്ച് ജനങ്ങളിലേക്ക് ശാന്തി പകരുന്നവനാണ് കവിയും.
സ്വയം ശിക്ഷിച്ച് ജീവിതത്തെ പഴിക്കുന്ന പോഴന്മാര്‍...അല്ലേ?

അച്ചു said...

കവി ഇതിനെക്കാളൊക്കെ അപ്പുറം എന്തു ചെയ്യണം? ഒന്നും വേണ്ട.

prathap joseph said...

നന്ദി എല്ലാവര്‍ക്കും