Tuesday, December 23, 2008

ഉപരിപ്ലവം

എനിക്കു മനസ്സിലായി

കൊതുകുവല

എങ്ങനെയാണു

പ്രതിവിപ്ലവകാരിയുടെ

പ്രതീകമായതെന്ന്.

ഓര്‍ക്കാപ്പുറത്ത്

ഒരൊറ്റ അടികൊണ്ട്

രക്തനക്ഷത്രം തീര്‍ക്കാനുള്ള

സാധ്യത

അതു തുലച്ചല്ലോ

Wednesday, December 10, 2008

ഹൈക്കു-4

പ്രണയം

പൊലിഞ്ഞുപോയ

പുലര്‍ച്ചയില്‍

ബാല്യത്തിന്റെ തൂക്കുപാലം

ഒലിച്ചുപോയ്

വരികള്‍ തകര്‍ന്നേ പോയ്

Monday, December 8, 2008

ഹൈക്കു-3


തോട്ടുവക്കത്തെ

കാട്ടുവഴിയിലൂടെ

കൂട്ടുകാരന്റെ

വീട്ടിലേക്കുപോകുമ്പോള്‍

പെണ്ണുങ്ങള്‍ കുളിക്കുന്നതുകണ്ടു

തോട്ടുവക്കത്തെ
കാട്ടുവഴിയിലൂടെ
കൂട്ടുകാരന്റെ
വീട്ടിലേക്കു വീണ്ടും വീണ്ടും ..

അറിഞ്ഞുകാണുമ്പോള്‍ തുച്ഛം ​

അറിയാതെ കാണുമ്പോള്‍ മിച്ചം

കാണുന്നതറിയുമ്പോള്‍ പുച്ഛം

Monday, December 1, 2008

നോക്കിനോക്കിക്കിടക്കുമ്പോള്‍-ഹൈക്കു 2

നോക്കിനോക്കിക്കിടക്കുമ്പോള്‍
മാനം കാണാനാവാതെ
മച്ചുനോക്കിക്കിടക്കുമ്പോള്‍
നോട്ടങ്ങള്‍ക്കുമീതെ
മച്ചുവന്നുകിടക്കുമ്പോള്‍
ബാക്കികിടക്കുന്നു
ആവിഷ്കരിക്കപ്പെടാത്തൊരു മാനം