Monday, December 8, 2008

ഹൈക്കു-3


തോട്ടുവക്കത്തെ

കാട്ടുവഴിയിലൂടെ

കൂട്ടുകാരന്റെ

വീട്ടിലേക്കുപോകുമ്പോള്‍

പെണ്ണുങ്ങള്‍ കുളിക്കുന്നതുകണ്ടു

തോട്ടുവക്കത്തെ
കാട്ടുവഴിയിലൂടെ
കൂട്ടുകാരന്റെ
വീട്ടിലേക്കു വീണ്ടും വീണ്ടും ..

അറിഞ്ഞുകാണുമ്പോള്‍ തുച്ഛം ​

അറിയാതെ കാണുമ്പോള്‍ മിച്ചം

കാണുന്നതറിയുമ്പോള്‍ പുച്ഛം

5 comments:

ഗുപ്തന്‍ said...

തോട്ടു വക്കിലെ പെണ്ണുങ്ങളേ നോക്കാന്‍ പോയാല്‍ അങ്ങനെ ഒക്കെ ഇരിക്കും :))

ഹൈകു എന്ന തലക്കെട്ട് ഈ സീരീസിനു വേണോ എന്നും സംശയം..

Latheesh Mohan said...

നീ നന്നാകും എന്ന് പ്രതീക്ഷിച്ചു പ്രതീക്ഷിച്ച് ഞാന്‍ നന്നായി :)

ഹായ് കൂ‍യി എന്നാണ് ഗുപ്തന്‍ :)

sree said...

ഹൈകു ഹായും കൂയും അയത്...വല്ലോം മിച്ചം വയ്ക്കാഞ്ഞിട്ടല്ലെ ;)

prathap joseph said...

ഗുപ്തന്‍ ഞാനും അങ്ങനെ ആലോചിക്കാതിരുന്നില്ല. ഒരു പ്രത്യേക ശാരീരിക-മനസികാവസ്ഥയില്‍ നിന്ന് വരുന്ന കവിതകളെയാണ്‍്‌ ഞാന്‍ ഹൈക്കു എന്ന് വിളിക്കുന്നത്. നിയമം നോക്കണ്ട. ലതീഷ് ഹായി കൂയി തന്നെ. ശ്രീ...

verloren said...

ആലോചനാമൃതം.