Tuesday, December 23, 2008

ഉപരിപ്ലവം

എനിക്കു മനസ്സിലായി

കൊതുകുവല

എങ്ങനെയാണു

പ്രതിവിപ്ലവകാരിയുടെ

പ്രതീകമായതെന്ന്.

ഓര്‍ക്കാപ്പുറത്ത്

ഒരൊറ്റ അടികൊണ്ട്

രക്തനക്ഷത്രം തീര്‍ക്കാനുള്ള

സാധ്യത

അതു തുലച്ചല്ലോ

12 comments:

Inji Pennu said...

ടാ ജോസഫേ എന്നു വിളിക്കാന്‍ തോന്നും ഈ കവിതകളൊക്കെ വാ‍യിക്കുമ്പോള്‍. പിന്നെ കരുതും പരിചയമില്ലാത്തവരെ എടാ പോടാ വിളിക്കുന്നത്... എന്നാലും...!

ushakumari said...

കവിത നന്നായി, ആശംസകള്‍!

Radhika Nallayam said...

ഹഹ കൊള്ളാം

,, said...

ഒന്നു രണ്ട് വരികള്‍ എങ്ങനെ ഇത്രയും വിശാലമായി സംസാരിക്കുന്നതെങ്ങനെ എന്ന് അത്ഭുതപെടുകയായിരുന്നു ഞാന്‍.

കവിത !

verloren said...

ആഹാ!

Ranjith chemmad / ചെമ്മാടൻ said...

ക്ഷുദ്ര പ്രജകളുടെ ശല്യമില്ലാതെയുറങ്ങാം....

Mahi said...

വലിയൊരു കവിത വായിക്കാനുള്ള ഭാഗ്യം കിട്ടിയതിലുള്ള സന്തോഷം പങ്കിടട്ടെ

ഗുപ്തന്‍ said...

മൂരാച്ചി!


**********

കൊച്ചൂന്നാളിലേ ഈ വേഡ് വേരി ഒക്കെ വയ്ക്കണോ... എടുത്ത്കളഞ്ഞ് ഫ്രീയായിട്ട് നടക്കെന്നേ :)

ചെതല്‌ said...

enna parayana...?
ninnekkurichu!

prathap joseph said...

ഇഞ്ചീ തന്തക്കു വിളിക്കുകയാണോ? ushaakumaari,raadika,nandhana,verloren, ranjith,mahi, gupthan, o ennaa parayaana, നന്ദി.

കൃഷ്‌ണ.തൃഷ്‌ണ said...

ഇവിടെ വരികള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നുവല്ലോ.
ഈ ശരീരം എഴുതിക്കുന്നതു പലതും ഉള്ളില്‍ കലാപമുണ്ടാക്കുന്നു എന്നറിയിക്കാനായി ഒരു കുറിപ്പ്‌.

ഇഗ്ഗോയ് /iggooy said...

തുളച്ചു കയറുന്ന മൂര്‍ച്ച