മാംസനിബദ്ധമല്ലാത്ത രാഗം
മാഞ്ഞുമാഞ്ഞേ പോകുന്ന രാത്രിയില്‍
സ്വപ്നത്തിന്‍ മൃഗശാലയില്‍
മുതല, മലമ്പാമ്പ്, പുള്ളിപ്പുലി
ഇണചേര്‍ന്ന് ഉയരങ്ങളിലേക്കേ പോകും ഇരുള്‍ മരങ്ങള്‍
അളിഞ്ഞ അടിവസ്ത്രം
Wednesday, November 26, 2008
Monday, November 10, 2008
ഒരു ചോദ്യം [ഉത്തരമാര്‍ക്കുമാവാം ]
പാതിരാത്രി
പെരുവഴിയില്‍
പട്ടികള്‍
പണിയെടുക്കുന്നതുകണ്ട്
പല്ലിറുമ്മി [കല്ലെറിയാതെ]
പുരയിലെത്തി
പൊണ്ടാട്ടിയെ ഉണര്‍ത്താതെ [ശല്യം ചെയ്യാതെ]
പ്രണയമുണ്ടായിട്ടും
പ്രാപ്യരല്ലാത്ത
പെണ്‍കുട്ടികളെയോര്‍ത്ത്
വാണമടിച്ചു
കിടന്നുറങ്ങി
ഉണരുന്നതിനെയാണോ
നാം
സാന്‍മാര്‍ഗിക ജീവിതമെന്നു പറയുന്നത്?
പെരുവഴിയില്‍
പട്ടികള്‍
പണിയെടുക്കുന്നതുകണ്ട്
പല്ലിറുമ്മി [കല്ലെറിയാതെ]
പുരയിലെത്തി
പൊണ്ടാട്ടിയെ ഉണര്‍ത്താതെ [ശല്യം ചെയ്യാതെ]
പ്രണയമുണ്ടായിട്ടും
പ്രാപ്യരല്ലാത്ത
പെണ്‍കുട്ടികളെയോര്‍ത്ത്
വാണമടിച്ചു
കിടന്നുറങ്ങി
ഉണരുന്നതിനെയാണോ
നാം
സാന്‍മാര്‍ഗിക ജീവിതമെന്നു പറയുന്നത്?
Thursday, October 30, 2008
വിശ്വാസം-നിശ്വാസം
നെല്ലിയാമ്പതിയില്‍
സീതാര്‍കുണ്ടിന്റെ നിറുകയില്‍
മഞ്ഞ് മാറിമാറി വന്ന്
മുഖം മറയ്ക്കുന്ന മധ്യാഹ്നത്തില്‍
കുരങ്ങുകള്‍ കുണ്ടില്‍ നിന്ന് കയറിവന്ന്
എട്ടാം ക്ളാസ്സിലെ
ബയോളജി പുസ്തകം
ഓര്‍മിപ്പിക്കുമ്പോള്‍
മോളേ അറ്റത്തേക്കുപോകല്ലേ എന്ന്
ഒരച്ഛനുമമ്മയും
മാറിനിന്ന് നിലവിളിക്കുമ്പോള്‍
അഞ്ചുവിരലുകളുടെ വിശ്വാസത്തില്‍
അല്പംകൂടി വിശാലമായ ലോകംകാണാന്‍
കാമുകി മുന്നോട്ടായുമ്പോള്‍
അവളുടെ വിശ്വാസം ഒന്നുമാത്രം
അസാധ്യമാക്കിയ
ഇതരവാഴ്വുകളെക്കുറിച്ചോര്‍ത്തു
അതിനടിയില്‍
കാണാതെപോയ ലോകങ്ങള്‍ പിടഞ്ഞു
ആ വിരലൊന്നയച്ച്
അവളൊടൊപ്പമുള്ള അസഹ്യമായ ജീവിതം
അവസാനിപ്പിച്ചാലോ എന്ന
ചിന്ത മതിയായിരുന്നു
എല്ലാം സഹനീയമാക്കുവാന്‍
ആവിഷ്കരിക്കപ്പെടുന്നിടത്തോളമേ
ഭയങ്ങള്‍ ഭയങ്ങളായിരിക്കുന്നുള്ളൂ
Subscribe to:
Posts (Atom)