കൂടുതുറന്നാലുടനെ
കുതിച്ചുപായാറുള്ള
വളര്‍ത്തുനായക്ക്
ഒരെല്ലിന് കഷണമിട്ടുകൊടുത്തു ഇന്ന്
കാളയുടേയോ (കാളനുമാവാം )
കോഴിയുടെയോ
എല്ലല്ല
കെന്നല്‍ കടയില്‍നിന്ന്
കവറില്‍ വാങ്ങിയ
ഒരു പ്ലാസ്റ്റിക് എല്ല്
കാലത്ത്
കോഴി ( മൂന്നുവട്ടം ) കൂവുന്നതുവരെ
കുരയോ കുറുകലോ കൂത്താട്ടമോ ഇല്ലാതെ
കടിച്ചതില്‍ തന്നെ കടിച്ചുകിടന്നു അത്
2 comments:
പ്ലാസ്റ്റിക് എല്ലിന് അതിന്റെ ധര്‍മ്മം. പുതിയകാലത്തിന്റെ ആവശ്യകതയും അതല്ലേ, പുലരുവോളവും, പുലര്‍ന്നാല്‍ ഇരുളുവോളവും കുരയ്ക്കാതിരിക്കുക. പ്ലാസ്റ്റിക് കടിച്ചാല്‍ പല്ല് പൊഴിയില്ല, പക്ഷെ മൂര്‍ച്ച കുറയും, അതുവച്ച് പിന്നെ മറ്റാരെയും കടിക്കില്ല, കടിച്ചാലും മുറിയില്ല.
Brilliant, absolutely brilliant! Loved the lip-smacking sarcasm.
Post a Comment