പണ്ട്
ഇവിടം കാടായിരുന്നു
കാടുതീരുന്നിടം
പുഴയായിരുന്നു
ഇവിടെ നിന്നു നോക്കിയാല്‍
പുഴ കാണുമായിരുന്നില്ല
ഒഴുകുന്ന ഇരമ്പം കേള്‍ക്കാം
ഇന്ന്
വരിവരിയായി
വളര്‍ന്നുനില്‍ക്കുന്ന
റബര്‍ മരങ്ങള്‍ക്കിടയിലൂടെ
പുഴ കാണാം
പുഴ ഒഴുകിയിരുന്നിടത്തെ
വഴി കാണാം
അവിടേക്കു പോകേണ്ടായെന്ന്
കൂട്ടുകാരന്‍ പറഞ്ഞു
തേനീച്ചകൃഷിക്കുവന്ന
തമിഴന്‍മാര്‍
തൂറുന്നതവിടെയാണ്
പ്രത്യക്ഷത്തില്‍
ഈ കവിത
റബറിനും തമിഴനും എതിരാണ്
എന്റെ അപ്പന്‍
ഒരു റബറുവെട്ടുകാരനും കൂടിയായിരുന്നു
പാലെടുത്ത് ഒറയൊഴിച്ചിട്ടാണ്
ഞാന്‍ സ്കൂളില്‍പൊയ്ക്കൊണ്ടിരുന്നത്
[ചാക്കോമാഷ്ടെ കണക്കുക്ലാസ്സ്
രോമങ്ങള്‍ക്കിടയിലെ ഒട്ടിയ പാല്‍
പൊളിച്ചുകളയാനുള്ളതായിരുന്നു]
നമ്മുടെ നാട്ടില്‍വന്ന്
തേനീച്ചകൃഷിചെയ്യുന്ന
തമിഴന്മാരോട്
എനിക്ക് ബഹുമാനമേയുള്ളൂ
പിന്നെ ഞാന്‍
കേള്‍ക്കാതെ പോയ
ഒരിരമ്പത്തെ
ഓര്‍മിച്ചുവെന്നേയുള്ളൂ
6 comments:
comon prathap comon
liked it..
നല്ല ഒതുക്കം .കവിത ഇഷ്ടപ്പെട്ടു.
waaaaaaaaaaa
:)
ഇഷ്ട്ടമായി
ആശംസകള്‍
റഷീദ് എം ആര്‍ കെ
http://apnaapnamrk.blogspot.com/
Post a Comment