Thursday, June 30, 2011

ഉണര്‍വുകള്‍

ഉയര്‍ന്നുപൊങ്ങുന്ന ഒരു ബലൂണിനെ നോക്കി
നമുക്ക് സ്വാതന്ത്ര്യദാഹി എന്ന് വിളിക്കാം
അതിന്‌ ഉറച്ചിരിക്കാനുള്ള
ത്രാണിയില്ലെന്നും പറയാം

ഉയര്‍ന്നുപൊങ്ങുന്നത്‌ തെറ്റല്ല
ഉറച്ചിരിക്കുന്നതും

അത്‌
അതതിന്റെ
പ്രകൃതം

8 comments:

- സോണി - said...

എങ്ങനെയും ഏതുരീതിയിലും വ്യാഖ്യാനിക്കാവുന്ന വരികള്‍...
വായിക്കുന്നവരുടെ മനസ്സില്‍ ഫ്ലെക്സിബിള്‍ ആവുന്നവ.
അരപ്പുറം എഴുതാം വേണമെങ്കില്‍.
ഇല്ല, ഞാന്‍ ഒന്നും പറയുന്നില്ല...
(ഇത് എന്റെ പ്രകൃതം അല്ലെങ്കിലും.)

- സോണി - said...

ഇതിലെ ജാലകം ഫീഡില്‍ എറര്‍ ഉണ്ട്, ഈ ബ്ലോഗിലെ ലാസ്റ്റ് പോസ്റ്റ് ഇപ്പോള്‍ ലേഡി ബേര്‍ഡ് ആയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. ലിങ്ക് വരുന്നതും ലേഡി ബേര്‍ഡ് -ന്റെ. Please Check.

കൊമ്പന്‍ said...

പറയാതെ പറയുക അതാണീ വരികള്‍

MOIDEEN ANGADIMUGAR said...

അത്‌
അതതിന്റെ
പ്രകൃതം

നിരീക്ഷകന്‍ said...

അങ്ങിനെ വന്നാല്‍ ഒന്നും തെറ്റല്ല
ശരിയും........

പൈമ said...

എല്ലാം അതിന്റെ വിധി ...
ഇതു വായിച്ചത് എന്റെ വിധി ...
ചുമ്മാ പറഞ്ഞതാ ...
സ്നേഹത്തോടെ
പ്രദീപ്‌

ASOKAN T UNNI said...

പ്രസ്താവനകൾ കവിതയാകില്ല

please note it

ഭാനു കളരിക്കല്‍ said...

സ്വാതന്ത്ര്യ ദാഹി അങ്ങനെ ആണല്ലോ :)