പറഞ്ഞുപോയ ഒരു വാക്കിന്റെ പേരില്‍
പത്തുദിവസം
പിണങ്ങിയിരുന്നു ഒരുവള്‍
പറഞ്ഞ വാക്കിന്റെ പേരിലല്ല
കേട്ട വാക്കിന്റെ പേരിലായിരുന്നു
ആ പിണക്കമെന്ന്
പതിനൊന്നാമത്തെ ദിവസം
മനസ്സിലായി
പറയുന്ന വാക്കുകളല്ല കേള്‍ക്കുന്ന വാക്കുകള്‍
പ്രത്യേകിച്ചും
പറയുന്ന ആളും
കേള്‍ക്കുന്ന ആളും
പല കാലങ്ങളില്‍
പല ലോകങ്ങളില്‍
പല ജീവിതങ്ങളില്‍
ജീവിക്കുമ്പോള്‍
"ആദിയില്‍ വചനമുണ്ടായി
വചനം ദൈവമായായിരുന്നു"
വീണ്ടുമൊരു വെറും വാക്കാണ്
അവളുടെ പിണക്കം മാറ്റിയത്
വാക്കുകളെ വെറുതെ വിടുക
അലഞ്ഞു നടന്നോ
അയവിറക്കിയോ
അസ്ഥാനത്ത്
അലങ്കരിച്ചോ
അതെങ്ങനെയെങ്കിലും
ജീവിച്ചുകൊള്ളട്ടേ
കഴുത്തില്‍
കുടുങ്ങിയ
കാളകൂടം
കവിതയിലെങ്കിലും
കക്കിയിട്ടേ പറ്റൂ
6 comments:
നല്ല വരികളാണ്.
മനോഹരമായി പറയാനുള്ള കാര്യം പറഞ്ഞു വെച്ചിരിക്കുന്നു.
വാക്കിന്റെ ശക്തിയെ കുറിച്ചു
ആര്‍ക്കാണ് സംശയം.
വേദനയും സന്തോഷവും അത് മൂലമാണ്
Vow!
liked it..but i couldnt relate it with the title..
Prathap, theerchayayum oru cheriya asooya thonnunnu.
"Mangalasseri" enthinu valichizhachu... manasilayilla
adiyil vachanamundayi
"vachanam daivamayirunnu" ennanu
"pole" alla
വിടുവായത്തങ്ങളില്‍ ജീവിക്കുന്ന നമ്മുടെ താരനായകന്മാരെ ഓര്മിച്ചിട്ടതാണ് തലക്കെട്ട്.കൊടികുത്തീ അതു തിരുത്താം ..
Post a Comment