മുറ്റത്ത്
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര
മണ്ണിരയില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍
നൂറുറുമ്പുകളില്‍
കുടുങ്ങിക്കിടക്കുന്നു
കുറേനേരമായി
ഞാന്‍
അതൊരു
പെണ്ണിന്റെ
മുടിയായിരിക്കണം
മുടി നീണ്ട
ഒരാണും
അടുത്തൊന്നും
ഇതുവഴി വന്നിട്ടില്ല
ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഒരു മണ്ണിര
ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
നൂറുറുമ്പുകള്‍
ഒരു പെണ്ണിന്റെ
മുടിയിഴകളില്‍
കുടുങ്ങിക്കിടക്കുന്നു
ഞാന്‍
എത്ര ആണധികാര വ്യവസ്ഥകള്‍
എത്ര കൊടികുത്തിയ കൊമ്പന്‍മാര്‍
എത്ര മെയില്‍ ഷോവനിസ്റ്റിക് പന്നികള്‍
വീണുപോയിരിക്കുന്നു
ഒരു പെണ്ണിന്റെ അടിമുടിയിഴകളില്‍
പിന്നെയല്ലേ
ഒരു മണ്ണിര
നൂറുറുമ്പുകള്‍
ഞാന്‍
8 comments:
Namichu...
'വര്‍ണ്ണരാജി' വിരിയിച്ച മുടിയിഴകളണെങ്കില്‍ ആരും കുടുങ്ങും .
അടിമുടിയിഴകളില്‍ ....!
thakarthu...
നല്ല കാഴ്ച്ച..
eviteyaayirunnu nee?? njaan??? i must tell a ha
സൂപ്പർ,ഇത് ബുജികൾക്കിട്ടൊരാപ്പ്.ഇഷ്ടായി..ഇമ്മിണി..കൊറേ..
Very Nice...
Post a Comment