പെരുമഴയില്‍
ഓരോ തുള്ളിയും
ഒടുക്കത്തെ വെപ്രാളത്തോടെ
എവിടേക്കെന്നില്ലാതെ
ഒഴുകിപ്പോകും
എത്ര നിന്ന് കാലുകഴച്ചാലും
വെയിലുവീണ് വരട്ടിക്കളഞ്ഞാലും
കാറ്റുവന്നു കുലുക്കി കൊഴിച്ചാലും
ആകെക്കുഴമറിഞ്ഞൊരു ലോകത്തിന്റെ
ഒറ്റ സ്നാപ്പെങ്കിലുമെടുക്കാതെ
ഒടുങ്ങില്ല
ഒടുക്കത്തെ
ഓരോ തുള്ളിയും
3 comments:
A world in every single drop...
A world in every single word...
:)
ഒടുങ്ങാതിരിക്കട്ടെ...
ഒടുക്കത്തെ
ഓരോ തുള്ളിയും ...
Post a Comment