Wednesday, March 6, 2013

പ്രണയചിഹ്നങ്ങള്‍ വില്‍ക്കുന്ന പെണ്‍കുട്ടി...


വൈകുന്നേരം
പൂഴിമണ്ണില്‍
പടിഞ്ഞിരുന്ന്
കടല്‍ കാണാനെത്തുന്നവര്‍ക്കു മുന്നില്‍
പ്രണയ ചിഹ്നങ്ങള്‍ വില്‍ക്കുകയായിരുന്നു അവള്‍

സന്ധ്യക്ക്
കടല്‍പ്പാലത്തിനു കീഴിലെ
ഇരുട്ടില്‍ കുനിഞ്ഞിരുന്ന്
കടന്നുപോകുന്നവരെ
കാലുകാട്ടി വിളിക്കുന്നു

രാത്രി തിരിച്ചുപോരുംവഴി
പ്ലാസ്റ്റിക് ചവറുകള്‍ കൂട്ടിയിട്ടിരുന്ന
പഴയ കെട്ടിടത്തിനുപിന്നിലെ ഇരുട്ടില്‍നിന്നും
ഒരുവളുടെ ഞരക്കമോ
നിലവിളിയോ
അങ്ങനെയെന്തോ കേട്ടു
അതവള്‍ തന്നെ
അവളാകാതെ തരമില്ല

പുലര്‍ച്ചക്ക് പത്രത്തില്‍ പടമാകാനായിരുന്നു
അവളുടെ യോഗം
ഒന്നാം പേജില്‍
ആറുകോളത്തില്‍
നീണ്ടുമലര്‍ന്നിങ്ങനെ

അവള്‍ക്കൊന്നും സംഭവിച്ചിട്ടില്ല
സംഭവിക്കാന്‍ തരമില്ല

ഞാനിന്നലെയും കണ്ടു അവളെ
അതേ കടല്‍ത്തീരത്ത്
ഒക്കത്തൊരു കൈക്കുഞ്ഞുമായി
പ്രണയചിഹ്നങ്ങള്‍ വില്ക്കുന്നു...

6 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ചില ചിഹ്നങ്ങള്‍ .... :)

AnuRaj.Ks said...

ചില ചോദ്യങ്ങള്....
തലക്കെട്ട് വളരെ നന്നായി

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചില ചിത്രങ്ങള്‍

സൗഗന്ധികം said...

പ്രണയ ചിഹ്നങ്ങള്‍ വില്‍ക്കുകയായിരുന്നു അവള്‍

ഒപ്പം സ്വന്തം പ്രണയ സ്വപ്നങ്ങളും..!!

നല്ല കവിത

ശുഭാശംസകൾ....

Vineeth M said...

വില്‍ക്കട്ടെ.......
നല്ല ചോദ്യങ്ങളും വീക്ഷണവും...

npskerala said...

നല്ല കവിത