വൈകിയെഴുന്നേറ്റ്
തൂറാനിരിക്കുന്നു
താഴേക്കുനോക്കുന്നു
മേലേക്ക് നോക്കുന്നു
നിവര്‍ന്നിരിക്കുന്നു
കുനിഞ്ഞിരിക്കുന്നു
ടൈലിലൂടെ ഒരൊച്ച്
ഇഴഞ്ഞു നീങ്ങുന്നു
പാവം ഒച്ച്
ഒരു ടൈലു പിന്നിടാന്‍
കുറഞ്ഞതു മൂന്നു മിനിറ്റ്
പത്തു ടൈലുകടന്ന്
ഭിത്തിയിലെത്തണമെങ്കില്‍
അര മണിക്കൂര്‍
മനുഷ്യനാണെങ്കില്‍ ...
കാറിലാണെങ്കില്‍ 30 കിലോമീറ്റര്‍
പ്ലെയിനിലാണെങ്കിലോ
രാജ്യങ്ങള്‍ ...
വൈകിയെഴുന്നേറ്റ്
തൂറാനിരിക്കുന്നു
താഴേക്കുനോക്കുന്നു
മേലേക്ക് നോക്കുന്നു
നിവര്‍ന്നിരിക്കുന്നു
കുനിഞ്ഞിരിക്കുന്നു
ഒച്ചിഴഞ്ഞ്
ഭിത്തിയിലെത്തിയിരിക്കുന്നു
മൂലം പൊട്ടുമാറൊരൊച്ച്
വെള്ളത്തില്‍ വീഴുന്നു...
2 comments:
തൂറല് സാഹിത്യം എണ്‍പതുകളുടെ ആഘോഷമായിരുന്നു. ഇപ്പോള്‍ അതിനു പ്രസക്തിയില്ല
ആ അവസാനത്തെ രണ്ടു വരി, ആ ട്വിസ്റ്റ്, റൊമ്പ പ്രമാദം!
Post a Comment