Wednesday, January 12, 2011

വൈകുന്നേരത്തെ നടത്തം

വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍
പൊണ്ടാട്ടി

പിന്നില്നിന്ന് വിളിക്കും

ഉള്ളി
ഉരുളക്കിഴങ്ങ്

ഉണക്കമീന്‍ ...

വൈകുന്നേരത്തെ നടത്തം

തിരിച്ച് വീട്ടിലെത്തുമ്പോള്‍

നിരോധിച്ചിട്ടും നിലയ്ക്കാത്ത

അമ്പതു മൈക്രോണില്‍ കുറഞ്ഞ കവറില്‍

ഒന്നിനൊന്ന്

വിലകൂടുന്ന

ഉള്ളിക്കും

ഉണക്കമീനിനുമൊപ്പം

പത്തുരൂപയുടെ
സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍

പത്തുപൈസപോലും തിരിച്ചുകിട്ടാത്ത

പഞ്ഞം പിടിച്ച കവിത

6 comments:

Xina Crooning said...

ayyo eniku enne orma vannu. njanum itha cheyunne ;) ithu wives nu ittu oru kuthu annello

ഒരില വെറുതെ said...

സത്യമായും ശരിക്കും ഇഷ്ടമായി. ഇക്കാലത്തും ഉണ്ടാവുന്നു ഇത്തരം എഴുത്തുകള്‍ എന്നത് ചെറിയ കാര്യമല്ല.

Ronald James said...

നല്ല എഴുത്ത്

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പത്തുരൂപയുടെ സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍
പത്തുപൈസപോലും തിരിച്ചുകിട്ടാത്ത
പഞ്ഞം പിടിച്ച കവിത

...........................
വളരെ ശരിയാണു..

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പത്തുരൂപയുടെ സ്റ്റാമ്പുപതിച്ച്
പ്രസാധകനയച്ചുകൊടുത്താല്‍
പത്തുപൈസപോലും തിരിച്ചുകിട്ടാത്ത
പഞ്ഞം പിടിച്ച കവിത

...........................
വളരെ ശരിയാണു..

JIGISH said...

മുഖത്തടിക്കുന്ന സത്യം. നല്ല വേദനയുണ്ട്..