പ്രദോഷം മുതല്‍ പ്രഭാതം വരെ
മുടിമുതല്‍ അടിവരെ
കുറുകയും നെടുകയും
കുറുകിയും കുരച്ചും
കുഴങ്ങിയും മയങ്ങിയും
ഉണര്‍ന്നും തളര്‍ന്നും
എത്രവട്ടം
എത്ര വര്‍ഷം
കയറിയിറങ്ങിയതാണ്
എന്റെ വണ്ടി നിന്റെമേല്‍
നിന്റെ മുലകള്‍ക്കിടയിലെ
തുടിക്കുന്ന വിടവുകാണാന്
മറ്റൊരാള്‍ വന്നെന്റെ പാളം
മുറിച്ചിടേണ്ടിവന്നല്ലോ
3 comments:
എത്രവട്ടം
എത്ര വര്‍ഷം
കയറിയിറങ്ങിയതാണ്
എന്റെ വണ്ടി നിന്റെമേല്‍
കുറ്റസമ്മതം?!!
MY GOD!
കിടപ്പിലായപ്പോഴാണ് അവളുടെ നെഞ്ചിന്റെ തുടിപ്പ് ആദ്യമായി കേള്‍ക്കുന്നത്, അല്ലേ?
ഇതൊരു ഭര്‍ത്താവിന്റെ കുറ്റസമ്മതം ആക്കാമായിരുന്നു.
Post a Comment