Thursday, July 10, 2008

സാമൂഹ്യപാഠം

പള്ളിയുടെ മുന്‍പില്‍,
വണ്ടിയിലിരുന്ന കൈയ്യെടുത്ത്
കുരിശുവരച്ച
ബൈക്ക് യാത്രക്കാരനെ
എതിരെവന്ന ലോറി
ഇടിച്ചുവീഴ്ത്തി

പാഠങ്ങളില്‍നിന്ന്
പഠിക്കാതിരുന്നതിനാല്‍
ശ്രദ്ധപതിയേണ്ടത്
പള്ളിയിലല്ല
പരിസരത്താണ്‌ എന്ന്
ദൈവം
ഒരടികൊടുത്ത്
പഠിപ്പിച്ചതാകുമോ ?

8 comments:

Unknown said...

nice...

Mahi said...

അതെ അതെ ചില ഇടികള്‍ ആവശ്യം തന്നെ

Latheesh Mohan said...

ഡാ‍..ഇങ്ങനെയാണു വേണ്ടത്. ഒരടിയാണ് വേണ്ടത്.

prathap joseph said...

ലതീഷ് ശരിയാണ്‍ ഞാനങ്ങനെ ആലോചിച്ചിരുന്നു.മഹി,രാജേഷ് വണക്കം .

yousufpa said...

താന്‍ പാതി ദൈവം പാതി എന്നാണല്ലോ..!!
ബുദ്ധി എന്നത് ഉപയോഗിക്കാനുള്ളതാണ്.വക്രമായല്ല,കര്‍മ്മം നന്നാവുമ്പോള്‍ ദൈവം അവനെ ഇഷ്ടപ്പെടുകയുംചെയ്യും.

കുറഞ്ഞ വരികളിലൂടെ വലിയ ചിന്തകളെ നല്‍കി താങ്കള്‍ ‘പ്രതാപം’ കാണിച്ചു.

സജീവ് കടവനാട് said...

എല്ലാം മുന്നേ പ്ലാന്‍ ചെയ്തുവെച്ചതാരുന്നു ദൈവം.

Roby said...

ഇതിലും പ്രാധാന്യമുള്ള പാഠം ഞാനൊരിടത്തും പഠിച്ചിട്ടില്ല.
ഇതിലും പ്രാധാന്യമുള്ള ഒരു രാഷ്ട്രീയവും ഞാന്‍ കേട്ടിട്ടുമില്ല.

sunilfaizal@gmail.com said...

രാത്രി ജോലിക്കാരന്റെ പകലുറക്ക കിനാവിലെ കാഴ്ചയില്‍ രണ്ടു കാതലുണ്ട് (പ്രണയം+കഴമ്പ്).word verification ഒഴിവാക്കിക്കൂടേ. comment നു അരിപ്പ തടസ്സം