ഞാന്‍ ശ്വസിക്കുന്നത്
നിന്റെ
കണ്ണുകളില്‍ നിന്നാണ്
കിതപ്പോ
കഴപ്പോ കൊണ്ടല്ല
പ്രണയമോ
പ്രണയരാഹിത്യമോ അല്ല
വാക്കുകൊണ്ടുള്ള കൂട്ട്
ഈ ദിവസങ്ങളില്‍
അത്രക്കും
അനിഷ്ടകരമായതുകൊണ്ടുമാത്രം
Thursday, July 24, 2008
Wednesday, July 23, 2008
വിസ്താരവ്യാധി
കവികളും
വില്ലന്‍മാരും
വിജയിക്കാത്തതെന്തുകൊണ്ട് ?
[വിജയിച്ച കവികള്‍ ക്ഷമിക്കുക]
ഒറ്റുന്നത്
മറ്റാരുമല്ല
വാക്കുകള്‍ തന്നെ
വിസ്തരിക്കാന്‍
പോയതുകൊണ്ടാണ്
ബലാത്സംഗം
വൈകിയത്
നായകനെത്തിയത്
വില്ലന്‍മാരും
വിജയിക്കാത്തതെന്തുകൊണ്ട് ?
[വിജയിച്ച കവികള്‍ ക്ഷമിക്കുക]
ഒറ്റുന്നത്
മറ്റാരുമല്ല
വാക്കുകള്‍ തന്നെ
വിസ്തരിക്കാന്‍
പോയതുകൊണ്ടാണ്
ബലാത്സംഗം
വൈകിയത്
നായകനെത്തിയത്
Sunday, July 20, 2008
ഈയിടെയായി കണ്ണടയ്ക്കാതെ കവിത വരുന്നില്ല
ഞാന്‍ നോക്കുന്നത്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ ശരീരം മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്
ഞാന്‍ നോക്കുന്നത്
നിന്റെ കണ്ണിലേക്കാണെങ്കിലും
നിന്റെ ശരീരം മുഴുവന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്
എങ്കിലും
എന്റെ കണ്ണും
നിന്റെ കണ്ണും
കൂട്ടിമുട്ടുന്ന ആ നിമിഷം
എന്റെ ശരീരവും
നിന്റെ ശരീരവും
എവിടെയോ
വിസ്മരിക്കപ്പെടുന്നുണ്ട്
എന്റെ ശരീരവും
നിന്റെ ശരീരവും
കൂട്ടിമുട്ടുന്ന
ആ നിമിഷം
എന്റെ കണ്ണുകളും
നിന്റെ കണ്ണുകളും
അത്രതന്നെ
അനാവശ്യവുമായിത്തീരുന്നുണ്ട്
എന്റെ കണ്ണുകൊണ്ടാണെങ്കിലും
എന്റെ ശരീരം മുഴുവന്‍
നിന്നെ ആഗ്രഹിക്കുന്നുണ്ട്
ഞാന്‍ നോക്കുന്നത്
നിന്റെ കണ്ണിലേക്കാണെങ്കിലും
നിന്റെ ശരീരം മുഴുവന്‍
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്
എങ്കിലും
എന്റെ കണ്ണും
നിന്റെ കണ്ണും
കൂട്ടിമുട്ടുന്ന ആ നിമിഷം
എന്റെ ശരീരവും
നിന്റെ ശരീരവും
എവിടെയോ
വിസ്മരിക്കപ്പെടുന്നുണ്ട്
എന്റെ ശരീരവും
നിന്റെ ശരീരവും
കൂട്ടിമുട്ടുന്ന
ആ നിമിഷം
എന്റെ കണ്ണുകളും
നിന്റെ കണ്ണുകളും
അത്രതന്നെ
അനാവശ്യവുമായിത്തീരുന്നുണ്ട്
Subscribe to:
Posts (Atom)