Tuesday, May 29, 2012
ആര്‍ത്തിക്കാരന്‍
തിന്നു തിന്നു തിന്ന്
താനിരുന്ന ഇലയും തിന്ന്
തണ്ടിലേക്കുകടക്കുമ്പോള്‍
താഴ്ന്നിറങ്ങി
ഒരു തുന്നാരന്‍ കിളി
അപ്പൊഴേക്കും
ചീര്‍ത്തു ചീര്‍ത്തു ചീര്‍ത്ത്
ചീങ്കണ്ണിയോളം ചീര്‍ത്ത്
ഇപ്പോള്‍ പുറപ്പെടും മട്ടില്‍
ഒരൊറ്റക്കണ്ണന്‍ മെമു വണ്ടിയായി
മാറിക്കഴിഞ്ഞിരുന്നു
ആ ശലഭപ്പുഴു
ഒന്നു ചുറ്റും കണ്ണോടിച്ചിരുന്നെങ്കില്‍
ഒരിലയെങ്കിലും കാത്തുവെച്ചിരുന്നെങ്കില്‍
ബാക്കിയാവുമായിരുന്നല്ലോ
ഒരു ചെടിയും
ചിറകനക്കവും
Friday, May 25, 2012
51
51 അക്ഷരങ്ങള്‍കൊണ്ട്
ഒരു ഭാഷ
51 വെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍
വെട്ടിനും വെട്ടിനുമിടയില്‍
അ... ആ...എന്ന്
ആ അക്ഷരമാല
ആദിയിലേപ്പോലെ
ആവര്‍ത്തിച്ചിട്ടുണ്ടാകണം
അല്ലെങ്കില്‍
അതിനു ശ്രമിച്ചിട്ടുണ്ടാകണം
വെട്ടിയവര്‍ പോയി
വെട്ടുകൊണ്ടവനും പോയി
അ എന്ന അക്ഷരം
അരുതേ എന്ന് പൂരിപ്പിക്കാന്‍
മടിച്ച്,
പേടിച്ച്
ഭാഷ മരിച്ചവരെപ്പോലെ
ആള്‍ക്കൂട്ടത്തില്‍
നാം
ഒരു ഭാഷ
51 വെട്ടുകള്‍കൊണ്ട്
അതിന്റെ ജീവന്‍
വെട്ടിനും വെട്ടിനുമിടയില്‍
അ... ആ...എന്ന്
ആ അക്ഷരമാല
ആദിയിലേപ്പോലെ
ആവര്‍ത്തിച്ചിട്ടുണ്ടാകണം
അല്ലെങ്കില്‍
അതിനു ശ്രമിച്ചിട്ടുണ്ടാകണം
വെട്ടിയവര്‍ പോയി
വെട്ടുകൊണ്ടവനും പോയി
അ എന്ന അക്ഷരം
അരുതേ എന്ന് പൂരിപ്പിക്കാന്‍
മടിച്ച്,
പേടിച്ച്
ഭാഷ മരിച്ചവരെപ്പോലെ
ആള്‍ക്കൂട്ടത്തില്‍
നാം
Subscribe to:
Posts (Atom)