Monday, June 30, 2008

കവനം

കാഴ്ചയുടെ

അങ്ങേക്കോണുവഴി കയറി

ഇങ്ങേക്കോണുവഴി ഇറങ്ങി

ഒരു പെണ്‍കുട്ടിപോകുമ്പോള്‍

ശരീരത്തിന്റെ

അക്ഷാംശങ്ങളിലും രേഖാംശങ്ങളിലും

വാക്കുകള്‍ വന്ന് തിരക്കുകൂട്ടുമ്പോള്‍

സ്ഖലനത്തിന്‌

കവിതയല്ലാതെ

മറ്റു പോംവഴികളില്ല സുഹ്രുത്തേ

Wednesday, June 18, 2008

കവിയല്‍

കഴുത
കാമം
കരഞ്ഞുതീര്‍ക്കുന്നു
കവി
കാമം
കവിഞ്ഞുതീര്‍ക്കുന്നു

Wednesday, June 11, 2008

അ.....ഇ

സര്‍ ,
ജീവിതത്തെക്കുറിച്ചുള്ള
താങ്കളുടെ ഉത്കണ്ടകള്‍
താങ്കള്‍ പറയാതെതന്നെ
എനിക്കു മനസ്സിലാകുന്നുണ്ട്
-താങ്കളുടെ ജീവിതം
അതു തെളിയിക്കുന്നുണ്ടല്ലോ-

അതുകൊണ്ട്
ദയവുചെയ്തു പറയരുതേ
അതു തെറ്റാണ്‌
ഇതു ശരിയാണ്‌
അതു ചെയ്യരുത്
ഇതു ചെയ്യൂ എന്നിങ്ങനെ


ജീവിതത്തെക്കുറിച്ചുള്ള
എന്റെ ഉത്കണ്ടകള്‍
ഞാന്‍ പറയാതെതന്നെ
താങ്കള്‍ക്കും
മനസ്സിലാകുമായിരുന്നെങ്കില്‍
നമുക്ക് അങ്ങനെയും
ഇങ്ങനെയുമൊക്കെ
കഴിഞ്ഞ് പോകാമായിരുന്നു